എംപിമാരുടെ പ്രാദേശിക വികസനപദ്ധതി; മണ്ഡലത്തില്‍ മുഴുവന്‍ തുകയും ചെലവഴിച്ചതായി പി കരുണാകരന്‍ എംപി
കാസര്‍കോട്: (www.kvartha.com 28.02.2018) എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചതായി പി കരുണാകരന്‍ എംപി അറിയിച്ചു. ഇതുവരെ ലഭിച്ച 12.5 കോടി രൂപ മണ്ഡലത്തിലെ 319 പ്രവര്‍ത്തികള്‍ക്കായി വിനിയോഗിച്ചു. ജില്ലയില്‍ എം പി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 141 പ്രവര്‍ത്തികള്‍ നിര്‍വ്വഹണം നടന്നുവരുന്നതായും ഇതിനുളള പണം കേന്ദ്രസര്‍ക്കാരില്‍ നിന്നും അടിയയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു. പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ ബില്ലുകള്‍ തയ്യാറാക്കി നല്‍കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ എംപി നിര്‍ദ്ദേശിച്ച പദ്ധതികളുടെ എസ്റ്റിമേറ്റ് മുന്‍ഗണനാടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കുന്നതിന് ജില്ലാകളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Keywords: Kerala, kasaragod, News, K Karunakaran, Politics, Funds, P Karunakaran MP has spent complete fund for constituency

Powered by Info News For You

Comments
Post a Comment