ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പ്: ആറാം തവണയും എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ഉജ്വല വിജയം

കാസര്‍േേകാട് (www.evisionnews.co): ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാംതവണയും എം.എസ്.എഫ് കെ.എസ്.യു സഖ്യത്തിന്‍ ഉജ്വല വിജയം. മുഴുവന്‍ സീറ്റുകളിലും വ്യക്തമായ ലീഡോടുകൂടിയാണ് മുന്നണി വിജയം കൊയ്തത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന്‍ ന്യൂ ബേവിഞ്ച തെരഞ്ഞെടുക്കപ്പെട്ടു. ചെങ്കള പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസിഡണ്ടും ചെങ്കള പഞ്ചായത്ത് 16-ാം വാര്‍ഡ് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.എം മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ജനറല്‍ സെക്രട്ടറിയായി പി. അബ്ദുല്‍ ഖയ്യൂം (കെ.എസ്.യു), കെ.എസ്.ഐ.ടി.സിയായി അബ്ദുല്‍ മുനീസ് (എം.എസ്.എഫ്), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി മുഹമ്മദ് നുഅ്മാനുല്‍ ഹഖ് (എം.എസ്.എഫ്), മാഗസിന്‍ എഡിറ്റാറായി കെ.കെ മുഹമ്മദ് ബഷീര്‍ (എം.എസ്.എഫ്), സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി പി.പി ഇമാന്വല്‍ ശരത്ത് (കെ.എസ്.യു) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
 
വിജയിച്ച പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ പ്രകടനം നടത്തി. എം.എസ്.എഫ്- കെ.എസ്.യു നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുമോദന യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. നോയല്‍ ടോമിന്‍ ജോസഫ്, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ.എ, പ്രതീപ് കുമാര്‍, ഖാദര്‍ പാലോത്ത്, നാസര്‍ നായന്മാര്‍മൂല, മമ്മു ചാല, കുഞ്ഞി വിദ്യാനഗര്‍, മമ്മുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, നഷാത്ത് പരവനടുക്ക, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ഞാര്‍, സവാദ് അംഗടിമുഗര്‍, സര്‍ഫുദ്ദീന്‍ കടവത്ത്, അഷ്‌റഫ് ബോവിക്കാനം, നവനീത്ത്, മാര്‍ട്ടിന്‍ എബ്രഹാം, റിഷാദ്, ബാബു, ആബിദ്, ബഷീര്‍ കടവത്ത്, ഷരീഫ് ജാല്‍സൂര്‍, ഇബ്രാഹിം ചാലക്കുന്ന്, ഹബീബ് ചെട്ടുംകുഴി, റഹീം പാണലം, സലാം ബെളിഞ്ചം, നിസാം ഹിദായത്ത് നഗര്‍ സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?