മധുവിനെ കൊന്നത് അപമാനകരം: വര്‍ഗ്ഗീയ നിറം നല്‍കി സേവാഗിന്റെ ട്വിറ്റര്‍ പോസ്റ്റ്
ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിന്റെ പേരില്‍ ക്രിക്കറ്റ് താരം സേവാഗ് ഇട്ട ട്വിറ്റര്‍ പോസ്റ്റ് വിവാദത്തിലേക്ക്. മധുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ചില പേരുകള്‍ മാത്രം പോസ്റ്റില്‍ പറയുന്ന സേവാഗ് സംഭവത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തുന്നുവെന്നാണ് വിമര്‍ശനം. ഇതിനെതിരെ പോസ്റ്റില്‍ തന്നെ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഒരു കിലോ അരി കട്ടതിന് ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരടങ്ങുന്ന ആള്‍ക്കുട്ടം പാവം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച്കൊന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് ഇത് അപമാനമാണെന്നും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും ഒരു മാറ്റവും കാണാത്തതില്‍ ലജ്ജിക്കുന്നുവെന്നുമാണ് സെവാഗിന്റെ ട്വീറ്റ്. മധുവിന്റെ ചിത്രം കൂടി പങ്ക്‌വെച്ചാണ് താരം ട്വീറ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment