ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; നാളെ ഹര്‍ത്താല്‍
പാലക്കാട്:(www.evisionnews.co) അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി നാളെ മണ്ണാര്‍ക്കാട് താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. പാല്‍, പത്രങ്ങള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.
അട്ടപ്പാടിയിലെ സാമൂഹിക സാഹചര്യത്തിന്റെ ദയനീയാവസ്ഥയാണു സംഭവം കാണിക്കുന്നതെന്നും മേഖലയിലെ മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫ് ആണ് ഭരിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment