ഉമ്മന്‍ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പാറ്റൂര്‍ കേസിലെ വിധിയെന്ന് എം എം ഹസന്‍

തിരുവനന്തപുരം: (www.kvartha.com 10.02.2018) പാറ്റൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയും ലോകായുക്തയും വ്യക്തമാക്കിയിട്ടും ഇടതു സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടു പോകുകയായിരുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഇതിന് ചട്ടുകമായി ഉപയോഗിച്ചു. ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഫലത്തില്‍ സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം തന്നെയാണ്. അതേ ജേക്കബ് തോമസ് ഇപ്പോള്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി നില്‍ക്കുകയാണ്. ചട്ടുകങ്ങള്‍ തിരിഞ്ഞു കൊത്തുമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്ന് എം.എം.ഹസന്‍ പറഞ്ഞു.

MM Hassan on Pattoor Case, Thiruvananthapuram, News, Politics, Criticism, Oommen Chandy, High Court of Kerala, Jacob Thomas, Kerala

സോളാര്‍ ഉള്‍പ്പെടെയുള്ള മറ്റു ചില കേസുകളില്‍ ഉമ്മന്‍ചാണ്ടിയേയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളെയും കുടുക്കാന്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുന്ന രീതിയാണിത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണം.

അരനൂറ്റാണ്ടിലധികം സംശുദ്ധ രാഷ്ട്രീയം നയിക്കുന്ന ജനകീയ നേതാവ് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് നേതാക്കളേയും രാഷ്ട്രീയമായി നേരിടാനുള്ള ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഇടതുസര്‍ക്കാര്‍ വളഞ്ഞ വഴിയില്‍ വക്രബുദ്ധി ഉപയോഗിച്ച് നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും എം.എം.ഹസന്‍ പറഞ്ഞു.

Keywords: MM Hassan on Pattoor Case, Thiruvananthapuram, News, Politics, Criticism, Oommen Chandy, High Court of Kerala, Jacob Thomas, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?