ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയില്‍ സ്ത്രീകളും, ദലിത് ലീഗിനും പ്രാതിനിധ്യം

കോഴിക്കോട്: (www.kvartha.com 11.02.2018) മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖമറുന്നീസാ അന്‍വര്‍, നൂര്‍ബിനാ റഷീദ്, കെ പി മറിയുമ്മ എന്നിവരാണ് കമ്മിറ്റിയിലെ സ്ത്രീ സാന്നിദ്ധ്യം.

പ്രസിഡന്റായി ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ പി എ മജീദും തുടരും. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ പുതിയ ട്രഷറര്‍ ആയി തെരഞ്ഞെടുത്തു. പി കെ കെ ബാവ, എം സി മായിന്‍ഹാജി, സി ടി അഹമ്മദലി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരാണ്.


ദലിത് ലീഗില്‍ നിന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രാതിനിധ്യമുണ്ട്. എ പി ഉണ്ണിക്കൃഷ്ണന്‍, യു സി രാമന്‍ എന്നിവരാണ് ദലിത് ലീഗ് പ്രതിനിധികളായി കമ്മിറ്റിയിലെത്തിയത്. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എ എന്‍ ഷംസുദ്ദീന്‍, എം കെ മുനീര്‍ എന്നീ എംഎല്‍എമാരും ഭാരവാഹികളാണ്.

Keywords: Kerala, Kozhikode, Muslim, IUML, Politics, State, 3 women members in Muslim League state committee 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?