കോടിയേരിയെ പി ബിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്ത്

തിരുവനന്തപുരം: (www.kvartha.com 07.02.2018) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പി ബിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് കത്ത്. യു എ ഇയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിലുള്‍പ്പെട്ട ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് കോടിയേരി ബാലകൃഷ്ണനെ സി പി എം പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാന്‍ ആണ് യെച്ചൂരിക്ക് കത്തയത്.

Thiruvananthapuram, Kerala, News, Kodiyeri Balakrishnan, Sitharam Yechoori, PB, Letter, Kodiyeri must be removed from politburo: Behanan writes to Yechury.

ജാസ് കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്ക് ദുബൈ കോടതി ഫെബ്രുവരി ഒന്ന് മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പൂര്‍ണ സംരക്ഷണം നല്‍കുകയും തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് കോടിയേരി ചെയ്യുന്നത്. ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ എല്ലാ പ്രസ്താവനകളും തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു.

മകന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് പിതാവ് നല്‍കിയ സംരക്ഷണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയതോതിലുള്ള ആശയകുഴപ്പവും അവമതിപ്പും സൃഷ്ടിച്ചിരിക്കുകയാണ്. ഇതൊരു വലിയ വിവാദമായി മാറിയിരിക്കുന്നു. കേരളത്തില്‍ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തു. ജനങ്ങളും വലിയ ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തില്‍ കോടിയേരിയെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്ത് മാതൃകാനടപടി സ്വീകരിക്കണമെന്നും യെച്ചൂരിക്ക് നല്‍കിയ കത്തില്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Kodiyeri Balakrishnan, Sitharam Yechoori, PB, Letter, Kodiyeri must be removed from politburo: Behanan writes to Yechury.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?