മരം ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

മലപ്പുറം: (www.evisionnews.co)മരം ദേഹത്ത് വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. എടക്കര മണക്കാട് പട്ടിക വര്‍ഗ കോളനിയിലെ ഇല്ലിക്കല്‍ രാജന്‍ (40) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വെളളിയാഴ്ച രാവിലെ ഒന്‍പതോടെ ചുങ്കത്തറ പൂക്കോട്ടുമണ്ണയിലാണ് സംഭവം. മരംമുറി തൊഴിലാളിയായ രാജന്‍, മുറിച്ച മരം സുഹൃത്തുമായി ചേര്‍ന്ന് വാഹനത്തില്‍ കയറ്റുന്നതിനായി ചുമലില്‍ ഏറ്റി പോകുന്നതിനിടയിലാണ് അപകടം.

കാല്‍ വഴുതിയ രാജന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന്  നിലമ്പൂർ  ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെ ഇന്നലെ മൂന്നോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍ : വിജേഷ്, രാജേഷ്, വിജിഷ. സംസ്ക്കാരം ഇന്നു ഉച്ചയ്ക്ക് 12ന് എരട്ടിയാംകുളം പട്ടിക വര്‍ഗ ശ്മശാനത്തില്‍.

മരംമുറി തൊഴിലാളിയായ രാജന്‍ മുറിച്ച മരം വാഹനത്തില്‍ കയറ്റുന്നതിനായി ചുമലില്‍ ഏറ്റി പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ സഹായിക്കാനുണ്ടായിരുന്ന സുഹൃത്തിന് കാര്യമായ പരുക്കൊന്നുമില്ല. സ്ഥത്ത് ചെറിയ ചതുപ്പുപോലെ ഉണ്ടായിരുന്നതുകൊണ്ടാകാം കാല്‍ വഴുതിയതെന്ന് സംശയിക്കുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മറ്റുള്ളവരുടേയും മൊഴികള്‍ പോലീസ് എടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?