വൈദീകന്‍ താമസിക്കുന്ന സ്ഥലത്ത് സ്‌പ്രേ അടിച്ച് മോഷണശ്രമം

വൈക്കം:(www.kvartha.com 27/02/2018) വൈദീകന്‍ താമസിക്കുന്ന സ്ഥലത്തെത്തി സ്‌പ്രേ അടിച്ച് മോഷണശ്രമം നടത്താനുള്ള ശ്രമം വികാരിയുടെ ബുദ്ധിപൂര്‍വമായ ശ്രമത്താല്‍ വിഫലമായി. ടിവി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ഫാ. ജേക്കബ് പുതിയിടത്തുചാലില്‍ താമസിക്കുന്നിടത്ത് ശനിയാഴ്ച രാത്രി 10.45നാണു മോഷ്ടാക്കളെത്തി വാതിലില്‍ മുട്ടിയത്.

അഞ്ചു മിനിട്ടോളം ബെല്ലടിക്കുകയും മുന്‍വശത്തെ ഇരുമ്പു ഗ്രില്‍ ബലമായി ഉലയ്ക്കുകയും ചെയ്തു. സംശയം തോന്നിയ വികാരി ലൈറ്റുകള്‍ മുഴുവന്‍ ഓഫ് ചെയ്തു. ഇതില്‍ പ്രകോപിതരായ മോഷ്ടാക്കള്‍ ഉടന്‍ വീടിന്റെ മുകള്‍ഭാഗത്തു കൂടി വിഷപദാര്‍ഥമടങ്ങിയ സ്‌പ്രേ അടിച്ചു.

 News, Kerala, Theft, Police, Investigates, Case, Church priest house Theft Attempt


വിഷപദാര്‍ഥം മുറിയില്‍ നിറഞ്ഞതോടെ വികാരിയുടെ കണ്ണില്‍ ഇരുട്ടു കയറുകയും ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ അദ്ദേഹം കുളിമുറിയില്‍ കയറി കുറ്റിയിട്ടശേഷം സമീപത്തെ മഠത്തിലെ സിസ്റ്റര്‍ പ്രിമ, കൈക്കാരന്‍മാരായ സിബി മറ്റപ്പള്ളി, തങ്കച്ചന്‍ അയ്യാരപ്പള്ളി എന്നിവരെ ഫോണില്‍ വിളിച്ച് അറിയച്ചതോടെ അവര്‍ മറ്റുള്ളവരേയും കൂട്ടി വന്നപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നു കളഞ്ഞു. വൈക്കം പോലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Theft, Police, Investigates, Case, Church priest house Theft Attempt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?