അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി പോലിസിലേല്‍പ്പിച്ചതിന് സനുഷയ്ക്ക് ഡി ജി പി യുടെ അഭിനന്ദനം
തിരുവനന്തപുരം:(www.kvartha.com 02/02/2018) അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി പോലിസിലേല്‍പ്പിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സനൂഷയെ യുവാവ് ശല്യം ചെയ്തത്. അപ്പോള്‍ തന്നെ യുവാവിനെ കൈയോടെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശി ആന്റോ ബോസെന്ന യുവാവാണ് സനുഷയെ അപമാനിക്കാന്‍ ശ്രമിച്ചത് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ച ഡി ജി പി ആസ്ഥാനത്തുവെച്ചാണ് സനുഷയ്ക്ക് സ്വീകരണം നല്‍കിയത്. ഈ പെണ്‍കുട്ടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്‌ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം അനുവദിക്കരുത്. അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന ആന്റോ ബോസ് ആക്രമിക്കാന്‍ ശ്രമിക്കുകയായുരുന്നു. ഉടനെ നടി അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ പറയുന്നു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപമാനിക്കാന്‍ ശ്രമിച്ചതിനേക്കാള്‍ ബഹളം ഉണ്ടാക്കിയിട്ടും അടുത്ത സീറ്റിലുണ്ടായിരുന്ന ആരും തന്നെ സഹായിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് തന്നെ വേദനിപ്പിച്ചതെന്ന് സനുഷ പ്രതികരിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Actress, Police, Accused, Arrest, Case, Lokanath Behera, DGP Lokanath Behera appreciates actress Sanusha's Brave

Powered by Info News For You

Comments
Post a Comment