കൊലപാതക രാഷ്ട്രീയം; വല്യേട്ടനോട് ചെറിയേട്ടന്‍ മത്സരിക്കുന്നുവെന്ന് വി ടി ബല്‍റാം
തിരുവനന്തപുരം: (www.kvartha.com 26.02.2018) കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സി.പി.എമ്മിനോട് ചെറിയേട്ടനായ സി.പി.ഐ മത്സരിക്കുകയാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. തന്റെ ഫേസ് ബുക്കിലൂടെയാണ് ബല്‍റാം പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതിഷേധക്കുറിപ്പിലാണ് ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെ നേരത്തെ ഉണ്ടായിട്ടുണ്ട്. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണെന്നും ബല്‍റാം പോസ്റ്റില്‍ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും!
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിനെ സി.പി.ഐ ക്രിമിനലുകള്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സി.പി.എമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സി.പി.ഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.
കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPI competing with CPM in political violence: V T Balram, Thiruvananthapuram, News, Politics, Allegation, CPM, CPI, Facebook, post, Crime, Criminal Case, Protection, Kerala.

Powered by Info News For You

Comments
Post a Comment