പ്രണയം നടിച്ചു വഞ്ചിച്ച യുവതിയെ കാമുകന്‍ പട്ടാപ്പകല്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു
ഗാസിയാബാദ്: (www.kvartha.com 15.02.2018) പ്രണയം നടിച്ചു വഞ്ചിച്ച യുവതിയെ കാമുകന്‍ പട്ടാപ്പകല്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഗാസിയാബാദിലെ മോഡി നഗറില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. പ്രതിയായ ഗോവിന്ദ് പുരി നിവാസിയായ സച്ചിന്‍ ശര്‍മയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഭര്‍തൃമതിയായ 24കാരിയാണ് യുവാവിന്റെ ക്രൂരമായ പ്രതികാരത്തിനിരയായത്. ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതി മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരുന്ന വഴി വീടിനടുത്തെത്തിയപ്പോഴാണ് അക്രമത്തിനിരയായത്. കൈയില്‍ കരുതിയിരുന്ന കോടാലി കൊണ്ട് മരണം ഉറപ്പാക്കും വരെ യുവാവ് യുവതിയെ ആഞ്ഞാഞ്ഞു വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ യുവതി കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
യുവതിയുമായി പ്രതിക്ക് വര്‍ഷങ്ങളോളം പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ എന്തോ ചില കാരണങ്ങളാല്‍ 2017 ഏപ്രിലില്‍ യുവതി മറ്റൊരാളെ വിവാഹം ചെയ്തു. അതിനുശേഷം യുവതി സ്വന്തം വീട്ടിലെത്തുമ്പോഴെല്ലാം ഇരുവരും തമ്മില്‍ കാണാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന യുവതിയുടെ പരാതിയില്‍ സച്ചിന്‍ ശര്‍മയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ശര്‍മ ഇയാളുടെ ഏതാനും സുഹൃത്തുക്കളുമായെത്തി റോഡില്‍ വെച്ച് യുവതിയെ അപമാനിച്ചിരുന്നു. ഇക്കാര്യം യുവതി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മാതാപിതാക്കള്‍ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ ശര്‍മ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സമീപവാസി പറയുന്നു.
അതേസമയം പഴയ ബന്ധത്തിന്റെ പേരില്‍ ഇവര്‍ കാമുകനുമായി ഇടയ്ക്ക് വഴക്കിട്ടിരുന്നുവെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച വീട്ടുകാര്‍ യുവാവിന്റേത് ഏകപക്ഷീയമായ പ്രണയമായിരുന്നുവെന്ന് വ്യക്തമാക്കി. അതേസമയം വീട്ടുകാര്‍ വിലക്കിയിട്ടും ബന്ധം തുടര്‍ന്നതാണ് പരാതിക്കു പിന്നിലെന്നും ഈ വൈരാഗ്യമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും നൂറുകണക്കിനാളുകള്‍ തിങ്ങിക്കൂടിയിരുന്നു.

Keywords: Ghaziabad: 24-year-old woman hacked to death by jilted lover on Modi Nagar street, Police, Arrest, News, Local-News, Crime, Criminal Case, Marriage, Complaint, Friends, Bail, National.
Powered by Info News For You

Comments
Post a Comment