തന്നെ ട്രോളുന്നവര്‍ ആരാണെന്ന് കേരള ജനത മനസ്സിലാക്കണമെന്ന് കുമ്മനം


കൊച്ചി:  ട്രോളന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പുറത്തുവരുന്ന ട്രോളുകള്‍ക്ക് പിന്നീല്‍ രാഷ്ട്രീയ വിരോധമാണെന്നും, രാഷ്ട്രീയമായി മേലാളന്‍മാരാണെ്ന്ന കരുതുന്നവരാണ് ഇതിന് പിന്നിലെന്നും കുമ്മനം തുറന്നടിച്ചു.

ഇങ്ങനെ ചെയ്യുന്നവര്‍ കരുതുന്നത് രാഷ്ട്രീയമായി അവര്‍ മേലാളന്‍മാരാണെന്നും താനുള്‍പ്പെടെയുള്ളവര്‍ കീഴാളന്‍മാരാണെന്നുമാണ്. എന്നാല്‍ ഇവര്‍ ചെയ്യുന്നത് എത്ര തരം താണ പ്രവര്‍ത്തിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും കുമ്മനം വ്യക്തമാക്കി.

മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്.

തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒരു ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. ഇത് ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രതികരണവുമായി കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?