കൊടുംകുറ്റവാളി 'സൈക്കോ ശങ്കര്‍' ജയിലില്‍ ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് ജീവനൊടുക്കി

 
ബംഗളൂരു (www.evisionnews.co): സൈക്കോ ശങ്കര്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ എം. ജയശങ്കര്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ആത്മഹത്യ ചെയ്തു. സീരിയല്‍ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ എന്നിവയുടെ പേരില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് ഇയാള്‍ ജയിലില്‍ ജീവനൊടുക്കിയത്. ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പ്പത്തിരണ്ടുകാരനായ സൈക്കോ ശങ്കര്‍ 15 കൊലപാതകങ്ങളിലും 30 ബലാത്സംഗ കേസുകളിലും പ്രതിയാണ്. പ്രധാനമായും ലൈംഗിക തൊഴിലാളികളെയായിരുന്നു ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.
 
സൈക്കോ ശങ്കര്‍ 2013 സെപ്റ്റംബര്‍ ഒന്നിന് പരപ്പന അഗ്രഹാര ജയില്‍ ചാടിയത് വലിയ വാര്‍ത്ത ആയിരുന്നു. പിന്നീട് രണ്ട് ദിവസത്തിനുശേഷം ഇയാളെ പൊലീസ് പിടികൂടി. ഈയടുത്ത കാലത്തും ജയില്‍ ചാടാന്‍ സൈക്കോ ശങ്കര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?