കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസം
കണ്ണൂര്‍: (www.kvartha.com 27.02.2018) കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി ഇരകളുടെ ഉപവാസം ആരംഭിച്ചു. ശുഐബ് വധത്തെ തുടര്‍ന്ന് കെ സുധാകരന്‍ അക്രമത്തിനെതിരെ സമരം നടത്തുമ്പോഴാണ് ഏറെക്കാലം സുധാകരന്റെ സന്തതസഹചാരിയായിരുന്ന മാറോളി പ്രശാന്ത് ബാബു കണ്ണൂരില്‍ ഉപവാസം തുടങ്ങിയത്.
സുധാകരന്റെ വാക്ക് കേട്ട് അക്രമങ്ങളില്‍ പങ്കെടുത്തവരും പരിക്കേറ്റവരും പ്രശാന്ത് ബാബുവിനൊപ്പം കണ്ണൂരില്‍ ഉപവാസം നടത്തുന്നുണ്ട്. ഏറെക്കാലം കണ്ണൂര്‍ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു ഡിസിസി പ്രസിഡന്റുമായിരുന്നു. നാലുവര്‍ഷത്തോളം സുധാകരന്റെ ഡ്രൈവറായും പ്രശാന്ത് ബാബു ജോലി സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രസിഡന്റായിരുന്നപ്പോഴും അതിനുശേഷവും കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും പല സംഭവങ്ങളിലും കെ സുധാകരന്‍ നടത്തിയ ഗൂഢാലോചനകളും നേരത്തെ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ സുധാകരന്റെ കണ്ണൂരുള്ള വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളതെന്നും പ്രശാന്ത് ബാബു വ്യക്തമാക്കിയിരുന്നു.

Keywords: Kannur, Kerala, K.Sudhakaran, Murder, Congress, CPM, Politics, Congress activists against K Sudhakaran

Powered by Info News For You

Comments
Post a Comment