വര്‍ക് ഷോപ്പ് നിര്‍മ്മാണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു; മനംനൊന്ത പ്രവാസി ജീവനൊടുക്കി
പത്തനാപുരം: (www.kvartha.com 23.02.2018) വര്‍ക് ഷോപ്പ് നിര്‍മ്മാണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ മനംനൊന്ത പ്രവാസി ജീവനൊടുക്കി. പത്തനാപുരം ഐക്കരക്കോണം വാഴമണ്‍ ആലന്‍ കീഴില്‍ സുഗതനെ ( 65 ) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സുഗതനെ വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
ഗള്‍ഫില്‍ വര്‍ക്ക് ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസംമുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ വര്‍ക്ക് ഷോപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്ത് പരിധിയില്‍ ഇളമ്പല്‍ സ്വാഗതം ജംഗ്ഷനില്‍ സമീപവാസിയായ ഒരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക് ഷോപ്പിനുള്ള കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായി ഷെഡ് നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വയല്‍നികത്തിയ സ്ഥലത്ത് വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികുത്തുകയും ചെയ്തിരുന്നു. ഇവിടെ പല വയലുകളും നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് കണക്കിലെടുത്തായിരുന്നു പാര്‍ട്ടിക്കാരുടെ പ്രതിഷേധം. നാല് ദിവസം മുമ്പ് സി. പി. ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് ഷെഡില്‍ കൊടി കുത്തി.
എന്നാല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനുണ്ടായ തിരിച്ചടി സുഗതനെ ആകെ മനോവിഷമത്തിലാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. സുഗതന്‍ കഴിഞ്ഞദിവസവും വര്‍ക്ക് ഷോപ്പിന്റെ ഷെഡില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുന്നിക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ഭാര്യ: സരസമ്മ. മക്കള്‍: സുജിത്ത് , സുനില്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരുക്കിട്ട് വച്ചനിലയില്‍ കണ്ടെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നുവെന്നാണ് സംശയിക്കുന്നത്.

Keywords: Expat man commit suicide in Pathanapuram, Suicide, Hang Self, Protesters, Politics, Dead Body, Police, Thiruvananthapuram, Medical College, Kerala, Obituary.
Powered by Info News For You

Comments
Post a Comment