സി പി എം സംസ്ഥാന സമ്മേളന ദീപശിഖാറാലി തുടങ്ങി

തിരുവനന്തപുരം: (www.kvartha.com 15.02.2018) ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളന നഗരിയില്‍ കൊളുത്താനുള്ള ദീപശിഖാറാലി പ്രയാണം തുടങ്ങി. പാറശാല ആനാവൂരിലെ സഖാവ് നാരായണന്‍നായര്‍ സ്മാരകത്തില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് പ്രയാണം തുടങ്ങിയത്. സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി നയിക്കുന്ന റാലി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ് ഘാടനം ചെയ്തു.

വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പൈവെളികയില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ് ഘാടനം പൈവെളിക രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ നിര്‍വഹിക്കും. രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള പ്ലക്കാര്‍ഡുകളും പതാകയും വഹിച്ചായിരിക്കും അത് ലറ്റുകള്‍ നീങ്ങുക.

CPM State Conf. Rally's started, Thiruvananthapuram, News, Politics, CPM, Inauguration, Rally, Conference, Kerala

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുമായുള്ള ജാഥ 17ന് പകല്‍ ഒരുമണിക്ക് കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍നിന്ന് പ്രയാണം തുടങ്ങും. സംസ്ഥാന സെക്രട്ടറിയറ്റംഗം എംവി ഗോവിന്ദന്‍ ലീഡറായ ജാഥ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ എംഎല്‍എ ഉദ് ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ഫെബ്രുവരി 19ന് ആരംഭിക്കുന്ന കൊടിമര ജാഥ വി എസ് അച്യുതാനന്ദന്‍ ഉദ് ഘാടനം ചെയ്യും.

Keywords: CPM State Conf. Rally's started, Thiruvananthapuram, News, Politics, CPM, Inauguration, Rally, Conference, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?