പുറ്റടിയിലെ ഏലം ഇ - ലേല കേന്ദ്രം പൂര്‍വ സ്ഥിതിയിലേക്ക്; ആദ്യ ലേലം നടന്നു

ഇടുക്കി: (www.kvartha.com 17.02.2018) പുറ്റടിയിലുള്ള സ്‌പൈസസ് പാര്‍ക്കിലെ ഏലം ഇ - ലേല കേന്ദ്രം പൂര്‍വ സ്ഥിതിയിലേക്കെത്തുന്നു. അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെ ആദ്യ ലേലം കേന്ദ്രത്തില്‍ നടത്തി. അറ്റകുറ്റപ്പണി പൂര്‍ണമാകുന്നതു വരെ പടിപടിയായി ആഴ്ച തോറും ഒരു ഇ - ലേലം വീതം നടത്താനാണ് സ്‌പൈസസ് ബോര്‍ഡ് തീരുമാനം.

പുറ്റടിയിലെ ഇ - ലേല കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തിയായി വരുന്നതായി സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ ജയതിലക് അറിയിച്ചു. പുറ്റടിയിലെ ഇ - ലേല കേന്ദ്രം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് ഇത് അറുതി വരുത്തും. ഇത്തരം പ്രചാരണങ്ങള്‍ ഏല കര്‍ഷകര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇവ കണക്കിലെടുത്ത് അതിവേഗമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജപ്രചരണത്തില്‍ വീണു പോകരുതെന്ന് അദ്ദേഹം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.


നവീകരണ ജോലികള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഏലം ലേലം ആഴ്ചതോറും നടത്താനുള്ള സ്‌പൈസസ് ബോര്‍ഡിന്റെ തീരുമാനം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് വണ്ടേട് ഏലം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയിച്ചന്‍ കണ്ണമുണ്ടം പറഞ്ഞു. ലേലം നടന്ന കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം സുഗമമായിരുന്നു. ഏലം ഇ - ലേലകേന്ദ്രം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി എന്ന പ്രചാരണം ചിലര്‍ ദുഷ്ടലാക്കോടെയാണ് നടത്തിയത്.

പുറ്റടിയില്‍ 70 ലേല ടെര്‍മിനലുകളിലാണ് ലേലം നടക്കുന്നത്. ലേലം സ്ഥിരമായി നടന്നു വന്നതിനാല്‍ കമ്പ്യൂട്ടര്‍ ശൃംഘലയിലും സാങ്കേതിക വിദ്യയിലും കാതലായ അറ്റകുറ്റപ്പണികള്‍ നടത്താനായില്ല. അതിനാലാണ് നവീകരണം അനിവാര്യമായത്.

സ്‌പൈസസ് ബോര്‍ഡ് ജീവനക്കാരെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പരീക്ഷണ ജോലികള്‍ കഴിഞ്ഞ രണ്ടാഴ്ച നടന്നു. പിഴവുകളില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് നവീകരണ ജോലിക്കിടെ തന്നെ ഇലേലം തുടങ്ങാന്‍ തീരുമാനമായത്.

നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ പുറ്റടിയിലെ ലേലം ബോഡിനായ്ക്കന്നൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്. ഏലത്തിന്റെ ലേലം മുടങ്ങി കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനാണ് സ്‌പൈസസ് ബോര്‍ഡ് ഈ തീരുമാനമെടുത്തത്.

ബോഡിനായ്ക്കന്നൂരിലും പുറ്റടിയിലും ഒരേ ഇ - ലേല സോഫ്റ്റ് വെയര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പുറ്റടിയിലെ പുനരാരംഭിച്ച ഇലേലത്തിന്റെ തത്സമയ സംപ്രേഷണം വെബ്‌സൈറ്റ് വഴിയും നല്‍കിയിരുന്നു. ഇലേല സോഫ്റ്റ് വെയര്‍, ടെര്‍മിനല്‍, കമ്പ്യൂട്ടര്‍ ശൃംഘല തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും സ്‌പൈസസ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ്.

Keywords: Kerala, Idukki, News, e-auction of small cardamom at the Spices Park in Puttady in Idukki district resumed



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?