ആദിവാസി യുവാവ് മധുവിനെ ആളുകള്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി കുമ്മനം, മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രം വൈറല്‍
കോട്ടയം: (www.kvartha.com 24.02.2018) അട്ടപ്പാടിയില്‍ കഴിഞ്ഞദിവസം ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഐ സപ്പോര്‍ട്ട് കേരള ആദിവാസീസ് എന്ന ഹാഷ്ട് ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നു ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരെണ്ണമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദുര്‍ബലരുടേയും ആദിവാസികളുടെയും ദളിതരുടേയും ഉന്നമനത്തില്‍ കേരള മോഡല്‍ എപ്രകാരമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മധുവിന്റെ കൊലപാതകം. കുട്ടികളും സ്ത്രീകളും പോലും പരിപൂര്‍ണ്ണമായും അരക്ഷിതരാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും അവരുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണവുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കുമ്മനം ട്വീറ്റില്‍ പറയുന്നു.
ഭക്ഷണ വസ്തുക്കള്‍ മോഷ്ടിച്ചു എന്നാരോപിച്ച് വ്യാഴാഴ്ചയാണ് ജനക്കൂട്ടം മധുവിനെ കാടിനുള്ളിലെ ഗുഹയില്‍ കയറി പിടികൂടി നാട്ടിലെത്തിച്ച് വിചാരണ നടത്തി മര്‍ദിച്ചുകൊന്നത്. ആന്തരിക രക്തസ്രാവവും തലയ്‌ക്കേറ്റ ക്ഷതവും നെഞ്ചിനേറ്റ മര്‍ദനവുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ പാടുകളും ശരീരം മുഴുവനും പ്രകടമാണ്.
സംഭവത്തില്‍ 11 പേര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. നാലു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും തൃശൂര്‍ റേഞ്ച് ഐ.ജി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Different style protest by Kummanam Rajasekharan, Kottayam, News, Politics, Protesters, Twitter, Trending, Kerala.

Powered by Info News For You

Comments
Post a Comment