ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല; ഹൃദ്രോഗിയായ പത്തൊമ്പതുകാരന്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ന്യൂഡല്‍ഹി: (www.kvartha.com 10.02.2018) ഡല്‍ഹിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ജി ബി പാന്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാത്തതില്‍ മനം നൊന്ത് പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു. 19 വയസുള്ള അജയ് കുമാറാണ് നാലാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്.
യുപിയിലെ ബറേലി സ്വദേശിയാണ് അജയ് കുമാര്‍. ഞായറാഴ്ച് വൈകിട്ടാണ് സഹോദരന്‍ വിക്കി അജയ് കുമാറിനെ ഡല്‍ഹിയിലെ ലോക് നായക് ഹോസ്പിറ്റലിലെ അത്യാഹിത വാര്‍ഡില്‍ എത്തിച്ചത്. എന്നാല്‍ ഹൃദ്രോഗ സംബന്ധമായ വിദഗ്ദ്ധ ചികില്‍സ ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ അജയ് യെ ജി ബി പാന്റ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. ഹൃദയത്തിന്റെ വാല്‍ വിന് തകരാറുള്ള അജയ് നിരന്തരം ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഐ സിയുവില്‍ ബെഡില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ അജയ്ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
തുടര്‍ന്നിവര്‍ വിക്കിയുടെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് മടങ്ങി. പിറ്റേന്നും ആശുപത്രിയില്‍ അഡ്മിഷന് ശ്രമിക്കാമെന്ന ധാരണയിലായിരുന്നു വിക്കി. സുഹൃത്തുമൊത്ത് അജയ് യുടെ ചികില്‍സയെ കുറിച്ച് സംസാരിച്ചിരിക്കുമ്പോള്‍ തനിക്ക് വേണ്ടി ബുദ്ധിമുട്ടേണ്ടെന്ന് അജയ് വിക്കിയോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെയാണ് അവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും എടുത്തുചാടി അജയ് ജീവനൊടുക്കിയത്.
മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Two years ago, the parents of a seven-year-old boy who died of dengue, had also jumped to their deaths from a building in south Delhi after failing to get their son admitted in hospital in time.
Keywords: National, UP, Suicide

Powered by Info News For You

Comments
Post a Comment