ശുഐബ് വധത്തില്‍ പ്രതിപക്ഷത്തിനും കോടതിക്കും മധ്യേ സിപിഎമ്മും സര്‍ക്കാരും; അക്രമ സമരം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്?

തിരുവനന്തപുരം: (www.kvartha.com 26.02.2018) ശുഐബ് വധം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസും യുഡിഎഫും നിയമസഭയിലും പുറത്തും നടത്തുന്ന സമരങ്ങള്‍ അക്രമത്തിലേക്കു തിരിയുന്നതിനു പിന്നില്‍ ആസൂത്രിത നീക്കമെന്ന് സിപിഎമ്മും സര്‍ക്കാരും വിലയിരുത്തുന്നു. ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ അതിനു സ്ഥിരീകരണമില്ല. പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ചെറുക്കാന്‍ ബദല്‍ നീക്കത്തിന് ഭരണപക്ഷം തയ്യാറെടുക്കുന്നതായാണ് അറിയുന്നത്. ചൊവ്വാഴ്ച സഭയില്‍ അത് പ്രകടമായേക്കും. പുറത്തും പ്രതിപക്ഷത്തിന്റെ ആസൂത്രിത 'സര്‍ക്കാര്‍ വിരുദ്ധ നുണ പ്രചാരണത്തിനെതിരേ' ബദല്‍ പ്രചാരണം നടത്തും.

Street war in Trivandrum, Thiruvananthapuram, News, Local-News, Politics, Congress, Clash, Secretariat, Trending, CBI, Probe, Kerala


തിങ്കളാഴ്ച തലസ്ഥാനത്ത് പോലീസുമായി ഏറ്റുമുട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ നേതൃതലത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു എന്നാണ് സൂചന. അപ്രതീക്ഷിതമായി വീണുകിട്ടിയ ശുഐബ് വധം എന്ന ആയുധം സര്‍ക്കാരിനും സിപിഎമ്മിനും എതിരേ പരമാവധി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് - യുഡിഎഫ് തീരുമാനം എന്ന് സിപിഎമ്മിനും ബോധ്യപ്പെട്ടിട്ടുണ്ട്. ശുഐബിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരായതുകൊണ്ട് ഒരേ സമയം പാര്‍ട്ടിക്കും സര്‍ക്കാരിനും സര്‍ക്കാരിന്റെ തലവനും പാര്‍ട്ടിയുടെ ഉന്നത നേതാവുമായ മുഖ്യമന്ത്രിക്കും എതിരേയാണ് ശുഐബ് കേസിലൂടെ പ്രതിപക്ഷം ഉന്നംവയ്ക്കുന്നത്.

രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നു കുറച്ചുകാലമായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് മുഴുവന്‍ നീക്കങ്ങളുടെയും ആസൂത്രണം നടത്തുന്നത് എന്ന് പോലീസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണു വിവരം. രാഷ്ട്രീയ നേതാക്കളുടെയും പോലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെ പോലും ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നു എന്ന് കഴിഞ്ഞ ദിവസം സുധാകരന്‍ ആരോപിച്ചത് ഈ റിപ്പോര്‍ട്ട് സംബന്ധിച്ച സൂചനകളേത്തുടര്‍ന്നായിരുന്നു. ശുഐബ് വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ഒരേ തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാന്‍ പോലീസ് ഫോണ്‍ ചോര്‍ത്തി എന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലുള്ള വാര്‍ത്ത ദേശാഭിമാനിയില്‍ വരികയും ചെയ്തിരുന്നു.

ശുഐബ് വധക്കേസില്‍ അതിവേഗ അറസ്റ്റുകള്‍ ഉണ്ടായിട്ടും സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നത് ബിജെപിയുടെ കൂടി നിശ്ശബ്ദ പിന്തുണയോടെയാണോ എന്ന് സിപിഎം നിരീക്ഷിക്കുന്നുണ്ട്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തെ പക്ഷേ, ആശങ്കയോടെയാണ് ഭരണനേതൃത്വം കാണുന്നത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി സര്‍ക്കാരിനേതിരേ പരാമര്‍ശങ്ങള്‍ക്കു മുതിര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും എന്നതാണു കാരണം.

Keywords: Kerala, Thiruvananthapuram, News, Murder, Court, CPM, Congress, Assault, Politics, Strike, Shuaib murder case, Planned move against CPM and CM



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?