മാണിക്കാര്യത്തില്‍ സിപിഐയും അയയും; എന്‍ഡിഎയില്‍ പോകുന്നതില്‍ നിന്ന് കേരള കോണ്‍ഗ്രസ് തടയുക മുഖ്യം

തിരുവനന്തപുരം: (www.kvartha.com 24.02.2018) കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ കടുംപിടുത്തത്തിനു പകരം പ്രായോഗിക വിട്ടുവീഴ്ചകള്‍ക്ക് സാധ്യത തേടാന്‍ സിപിഐ ഒരുങ്ങുന്നു. അതേസമയം ഇത് അവരുടെ രാഷ്ട്രീയ നയത്തിലോ തീരുമാനത്തിലോ ഉള്ള വിട്ടുവീഴ്ചയല്ല. ഇടതുമുന്നണി സ്വീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ സാധ്യത എന്‍ഡിഎയുമായി സഹകരിക്കുന്നതിനാണെന്ന തോന്നലാണ് കാരണം.

ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുരുക്കിയത് കോണ്‍ഗ്രസാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിന് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയുമായി സഹകരിക്കാന്‍ തടസ്സമുണ്ടെന്ന വിലയിരുത്തലും സിപിഐയുടെ മനംമാറ്റത്തിന് കാരണമാകുന്നു എന്നാണ് സൂചന. അല്ലെങ്കില്‍ ജോസഫും മറ്റു രണ്ട് എംഎല്‍എമാരും  യുഡിഎഫിലേക്കു പോവുകയും മാണിയും മറ്റു രണ്ട് എംഎല്‍എമാരും എന്‍ഡിഎയിലേക്കു പോകാനുമുള്ള സാധ്യതയും സിപിഐ കാണുന്നു. ക്രൈസ്തവ സമുദായത്തില്‍ മാണി ഗ്രൂപ്പിന് സ്വാധീനമുള്ളതുകൊണ്ട് അവരുടെ സാന്നിധ്യം കേരളത്തിലെ എന്‍ഡിഎയ്ക്ക് രാഷ്ട്രീയമായി ഗുണം ചെയ്തേക്കും. അതിന് തങ്ങള്‍ കാരണക്കാരാകരുത് എന്ന് സിപിഐക്ക് നിര്‍ബന്ധമുണ്ട്.

അതുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരും ഒന്നിച്ച് ഇടതുമുന്നണിയിലേക്ക് വരുന്ന തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കാണ് സിപിഐ ഒരുങ്ങുന്നത്. പക്ഷേ, ബാര്‍ കോഴ ആരോപണ വിധേയനായ കെ എം മാണിയെ മന്ത്രിയാക്കാന്‍ സിപിഐ അനുവദിക്കില്ല.ച ഇക്കാര്യത്തില്‍ സിപിഎമ്മും കടുംപിടുത്തത്തിനില്ല എന്ന സൂചന പുറത്തു വന്നിരുന്നു. 28 മുതല്‍ മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിക്കാത്ത നിലപാട് ആവര്‍ത്തിക്കും. എന്നാല്‍ രാഷ്ട്രീയ അടവു നയം എന്ന നിലയില്‍ ഇടതുമുന്നണി യോഗത്തിലായിരിക്കും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുക. ഇതോടെ സിപിഎമ്മിനും വലിയ തലവേദനയാണ് ഒഴിഞ്ഞുകിട്ടുക. യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് ഭാഗികമായെങ്കിലും പോകുന്നതും എന്‍ഡിഎ കേരളത്തില്‍ ശക്തിപ്പെടുന്നതും തടയാന്‍ കഴിയും എന്ന രാഷ്ട്രീയ നേട്ടത്തിന് മുന്‍ഗണന എന്ന സിപിഎം തീരുമാനത്തിലേക്ക് സിപിഐയും എത്തുന്നത് ചെറിയ കാര്യമല്ല.

മാണിയുമായി യാതൊരു തരത്തിലുമുള്ള അടുപ്പം എല്‍ഡിഎഫിന് ഉണ്ടാകരുത് എന്നാണ് സിപിഐ ഇതുവരെ സ്വീകരിച്ചുപോന്ന നിലപാട്. ആ കര്‍ക്കശ നിലപാടിന്റെ പേരില്‍ പിന്നീട് എക്കാലത്തേക്കും പഴി കേള്‍ക്കാതിരിക്കാനുള്ള വിട്ടുവീഴ്ചയ്ക്ക് സിപിഐയില്‍ നിന്ന് അയഞ്ഞ തീരുമാനമുണ്ടാകുമെങ്കിലും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജന വേളയിലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത. എങ്കിലും അത് തങ്ങള്‍ക്ക് പരിഹരിക്കാനാകും എന്ന് സിപിഎം കരുതുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Congress, K.M.Mani, CPI, Politics, CPI to yield on Kerala congress issue
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?