കള്ളന്‍ കപ്പലില്‍ തന്നെയോ? കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളന്മാര്‍ വിലസുന്നു, ചെക്ക് ഇന്‍ കഴിഞ്ഞ ലഗേജുകള്‍ കുത്തിത്തുറന്ന നിലയില്‍, യാത്രക്കാരുടെ സ്വര്‍ണവും പണവും വിലപിടിപ്പുള്ള വാച്ചും തുടങ്ങി പാസ്‌പോര്‍ട്ട് വരെ നഷ്ടപ്പെട്ടു
കോഴിക്കോട്: (www.kvartha.com 20.02.2018) കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളന്മാര്‍ വിലസുന്നുവെന്ന പരാതി വ്യാപകമാകുന്നു. കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകളാണ് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. എല്ലാ ലഗേജുകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്.
പുലര്‍ച്ചെ 2.20 ന് കരിപ്പൂരിലെത്തിയ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ആറ് യാത്രാക്കാരുടെ ലഗേജുകളില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു ബാഗില്‍ നിന്ന് പണവും മറ്റൊരു ബാഗിന്റെ പൂട്ട് പൊളിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്നിട്ടുണ്ട്. മറ്റൊരാളുടെ ബാഗില്‍ നിന്ന് സ്വര്‍ണമോതിരം, ടിസ്സോട്ട് വാച്ച്, പാസ്‌പോര്‍ട്ട്, മറ്റു ഡോക്യൂമെന്റുകള്‍ തുടങ്ങിയവയാണ് മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ ആറ് യാത്രക്കാരും പരാതി നല്‍കി.
ലഗേജുകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടതോടെ യാത്രക്കാര്‍ വിമാനത്താവളത്തിനകത്ത് ബഹളംവെച്ചു. ദുബൈയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായിരിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചെങ്കിലും ഒരു യാത്രക്കാരന്റെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടതിനാല്‍ കരിപ്പൂരില്‍ തന്നെയാണ് കള്ളന്മാര്‍ എന്നാണ് യാത്രക്കാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമാകുകയാണ്. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാവുന്നത് കരിപ്പൂരില്‍ പതിവാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അബ്ദുല്‍ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പ് മംഗളൂരു എയര്‍പോര്‍ട്ടിലും സമാനസംഭവമുണ്ടായിരുന്നു. മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയുടെ 19,000 ദിര്‍ഹം നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരന്റെ പണമാണ് നഷ്ടപ്പെട്ടത്. കയ്യില്‍ കരുതാറുള്ള പണമടങ്ങിയ ബാഗ് ലഗേജില്‍ വെച്ചുമറന്നതാണ് പണം നഷ്ടപ്പെടാന്‍ കാരണമായത്. ദുബൈയില്‍ എത്തിയപ്പോഴാണ് ബാഗിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ് അധികൃതര്‍ തന്നെ മോഷ്ടിച്ചതായിരിക്കാമെന്നാണ് യാത്രക്കാരന്‍ പറയുന്നത്.
Keywords: Kerala, Kozhikode, News, Karipur Airport, Dubai, Robbery, Robbery in kozhikode airport during luggage check in

Powered by Info News For You

Comments
Post a Comment