ബി.ജെ.പി. മുന്‍ പഞ്ചായത്ത് അംഗം വാഹനാപകടത്തില്‍ മരിച്ചു
പള്ളിക്കര: (www.kasargodvartha.com 23.02.2018) ബി.ജെ.പി. മുന്‍ പഞ്ചായത്ത് അംഗം വാഹനാപകടത്തില്‍ മരിച്ചു. ബി.ജെ.പി. മുന്‍ പള്ളിക്കര പഞ്ചായത്ത് അംഗം ചേറ്റുകുണ്ട് കീക്കാനിലെ ഗണേശന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെ വീടിനു സമീപത്താണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും വരികയായിരുന്ന കാര്‍ ഗണേശന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ കാഞ്ഞങ്ങാട്ടെയും മംഗളൂരുവിലെയും ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിട്ട. പ്രധാനാധ്യാപകന്‍ ജനാര്‍ദന- ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേമലത. ഏക മകള്‍ ദീക്ഷ്യ (10-ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഗിരീഷ്, ഗായത്രി. എല്‍ ഐ സി ഏജന്റാണ് മരിച്ച ഗണേശന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, Death, Accidental-Death, Obituary, BJP Ex. Panchayat member dies in accident
< !- START disable copy paste -->Keywords: Kasaragod, Kerala, news, Pallikara, Death, Accidental-Death, Obituary, BJP Ex. Panchayat member dies in accident
Powered by Info News For You

Comments
Post a Comment