ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് വൃന്ദ കാരാട്ട്; എവിടെപ്പോയാലും അവര്‍ മെഷിന്‍ കൊണ്ടുപോകുന്നുണ്ടെന്നും പുതിയ ഒരു പൊതി നുണകള്‍ നിര്‍മിക്കുകയാണ് പണിയെന്നും വിമര്‍ശനം

ത്രിപുര: (www.kvartha.com 06.02.2018) ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എവിടെപ്പോയാലും അവര്‍ മെഷിന്‍ കൊണ്ടുപോകുന്നുണ്ടെന്നും പുതിയ ഒരു പൊതി നുണകള്‍ നിര്‍മിക്കുകയാണ് പണിയെന്നുമാണ് വൃന്ദയുടെ വിമര്‍ശനം. ത്രിപുര തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനത്തെത്തി ഭരണകക്ഷിയായ സിപിഎമ്മിനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇതാണു വൃന്ദ കാരാട്ടിനെ ചൊടിപ്പിച്ചത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അഗര്‍ത്തലയിലെത്തിയ സിങ് ബിജെപി അധികാരത്തിലെത്തിയാല്‍ ഏതു ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും സുരക്ഷിതമായും സമാധാനപരമായും കഴിയാമെന്നു തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണു രാജ്‌നാഥ് സിങ്ങും മറ്റുള്ളവരും ഒരു മെഷിന്‍ കൊണ്ടുപോകുന്നുണ്ടെന്നും എവിടെപ്പോയാലും പുതിയ ഒരു പൊതി നുണകള്‍ നിര്‍മിക്കുകയാണ് അവരുടെ പണിയെന്നും അഭിപ്രായപ്പെട്ടത്.

Tripura polls: BJP produces new pack of lies everywhere, says Brinda Karat, Election, BJP, CPM, Criticism, Visit, Rally, Murder case, Allegation, National.

ത്രിപുരയിലെ ബിജെപി - ഐപിഎഫ്ടി കൂട്ടുകെട്ട് അവിശുദ്ധമാണെന്നും മാധ്യമപ്രവര്‍ത്തകനായ ശന്തനു ഭൗമിക്കിന്റെ കൊലപാതകക്കേസിന്റെ എഫ്‌ഐആറില്‍ ഐപിഎഫ്ടി സ്ഥാനാര്‍ഥികളിലൊരാളുടെ പേരുണ്ടെന്നും വൃന്ദ ആരോപിച്ചു. ബി.ജെ.പിയും സി.പി.എമ്മും ശക്തമായ മത്സരം നേരിടുന്ന ത്രിപുരയില്‍ ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്.

Keywords: Tripura polls: BJP produces new pack of lies everywhere, says Brinda Karat, Election, BJP, CPM, Criticism, Visit, Rally, Murder case, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?