മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഞായറാഴ്ച; കാസര്‍കോട്ടുനിന്നും ചെര്‍ക്കളവും സി ടിയും, തങ്ങള്‍ കുടുംബത്തില്‍ നിന്നും പുതിയ ഭാരാവാഹിയുണ്ടാകും

കാസര്‍കോട്: (www.kasargodvartha.com 10.02.2018) മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഞായറാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കും. കാസര്‍കോട്ടുനിന്നും മുന്‍ ജില്ലാ പ്രസിഡന്റും മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയും നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റും മന്ത്രിയുമായിരുന്ന സി ടി അഹമ്മദലിയും ഭാരവാഹികളാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ പ്രായമായവരെ ഒഴിവാക്കി പ്രവര്‍ത്തിക്കുന്നവരെ ഭാരവാഹികളാക്കണമെന്ന പൊതുനിലപാട് ആണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളതെന്ന് അറിയുന്നു. അങ്ങനെ വന്നാല്‍ ജില്ലയില്‍ നിന്ന് മറ്റുചിലര്‍ ഭാരവാഹികളാകാനും സാധ്യതയുണ്ട്. മെട്രോ മുഹമ്മദ് ഹാജി, യഹ് യ തളങ്കര തുടങ്ങിയവരുടെ പേരുകളും ഭാരവാഹികളായി പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്.

തങ്ങള്‍ കുടുംബത്തില്‍ നിന്നും ഒരാളെ കൂടി സംസ്ഥാന ഭാരവാഹിയാക്കണമെന്ന അഭിപ്രായവും ലീഗില്‍ ശക്തമാണ്. കാസര്‍കോട്ടുനിന്നും മുമ്പ് സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി എന്നിവരെയാണ് പരിഗണിച്ചത്. ഷംനാടിന്റെ മരണത്തോടെ പകരം ആളെ കണ്ടെത്തേണ്ടിവരും. കെ പി എ മജീദ് തന്നെയായിരിക്കും വീണ്ടും ജനറല്‍ സെക്രട്ടറിയാവുക. മറ്റു ഭാരവാഹികളുടെ കാര്യത്തിലും സമവായം ഉണ്ടായതായാണ് വിവരം. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് മണിയോടെ തന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഭാരവാഹി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Muslim-league, Election, Party, Workers, Politics.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?