ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതം; പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരച്ചില്‍ ശക്തമാക്കി, പ്രതികളെ കുറിച്ച് സൂചന കിട്ടിയതായി പോലീസ്
കണ്ണൂര്‍: (www.kvartha.com 17.02.2018) മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും തെരച്ചില്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പേരാവൂര്‍, ഇരിട്ടി മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയിലുമാണ് പരിശോധന നടത്തുന്നത്.
എസ്പി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പോലീസുകാരാണ് അന്വേഷണത്തിന്റെ ഭാഗമായി തിരച്ചില്‍ നടത്തുന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകളുണ്ടെന്നു പോലീസ് പറഞ്ഞു.
ശുഹൈബ് വധക്കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനാവത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണെന്ന ഗുരുതര ആരോപണം നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. കേസില്‍ പോലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.
തിങ്കളാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആയിരുന്ന എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു.
Keywords: Kerala, Kannur, Mattannur, News, Murder, Investigates, CPM, Congress, Police, Shuhaib murder: Raid in CPM area

Powered by Info News For You

Comments
Post a Comment