സി പി എമ്മിന്റെ ഉരുക്കുകോട്ടയില്‍ ബി ജെ പി ജയിക്കും; ത്രിപുര തെരഞ്ഞെടുപ്പിന്റെ സര്‍വേ ഫലം പുറത്തുവന്നു
അഗര്‍ത്തല: (www.kvartha.com 06.02.2018) 25 വര്‍ഷമായി സി പി എം വിജയച്ചെങ്കൊടി പറപ്പിക്കുന്ന ത്രിപുരയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് അഭിപ്രായ സര്‍വേ. ന്യൂസ് എക്‌സ് - ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേ ഫലത്തിലാണ് സി പി എമ്മിന്റെ ഉരുക്കുകോട്ടയില്‍ ബിജെപി വിജയിക്കുമെന്ന പ്രവചനം. ബിജെപി - ഐപിഎഫ്ടി സഖ്യം ത്രിപുരയില്‍ 31 മുതല്‍ 37 വരെ സീറ്റ് നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. 60 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ്.
ഭരണകക്ഷിയായ സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ 23 മുതല്‍ 29 സീറ്റ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ഒരു സീറ്റു പോലും നേടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തവണ സംസ്ഥാനത്ത് മണിക് സര്‍ക്കാര്‍ ഭരണത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് മൊത്തം ബിജെപി തരംഗം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേസമയം, ധന്‍പൂരില്‍ നിന്ന് ഇത്തവണയും മണിക് സര്‍ക്കാര്‍ വിജയിക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി 18 നാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് ഫലം പ്രഖ്യാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Election, News, CPM, BJP, Politics, Survey, Tripura, Agarthala, Government, Prediction, Tripura Election Survey Indicates BJP's Victory

Powered by Info News For You

Comments
Post a Comment