വസ്ത്രക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം; തീപിടുത്തത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.02.2018) വസ്ത്രക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാഷ നഷ്ടം സംഭവിച്ചു. കാഞ്ഞങ്ങാട് ടൗണിലെ 'കുപ്പായക്കട' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

പയ്യന്നൂരിലെ സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്ര വ്യാപാര സ്ഥാപനം. കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ടൗണില്‍ പുലര്‍ച്ചെ ഉണ്ടായിരുന്ന വാഹന ഡ്രൈവര്‍മാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്.

Kasaragod, Kerala, News, Kanhangad, Fire, Fire force, Shop, Shop set on fire.

സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ്, ലീഡിംഗ് ഫയര്‍മാന്‍ മാരായ മനോജ് കുമാര്‍, അനില്‍, ഫയര്‍മാന്‍ മാരായ യദുകൃഷ്ണന്‍, വേണുഗോപാലന്‍, അദീഷ്, വിപിന്‍, ഡ്രൈവര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. 3,08,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.


സമീപത്ത് നിരവധി കടകള്‍ ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Fire, Fire force, Shop, Shop set on fire.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?