അവസാന മത്സരത്തില്‍ തോല്‍വി; കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മോഹം പൊലിഞ്ഞു

ബിലാസ്പുര്‍: (www.kvartha.com 17.02.2018) അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് തോല്‍വിയേറ്റുവാങ്ങിയതോടെ കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി മോഹം പൊലിഞ്ഞു. ശനിയാഴ്ച ബിലാസ്പൂരില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് 98 റണ്‍സിനാണ് കേരളം തോറ്റത്.

37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര എട്ട് വിക്കറ്റിന് 273 റണ്‍സ് സ്‌കോര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ 29.2 ഓവറില്‍ 175 റണ്‍സില്‍ എല്ലാവരും പുറത്തായി. 46 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ മാത്രമാണ് കേരള നിരയില്‍ കുറച്ചെങ്കിലും പ്രതീക്ഷ നല്‍കിയത്.



സച്ചിന്‍ ബേബി 22 റണ്‍സിനും അരുണ്‍ കാര്‍ത്തിക് 23 റണ്‍സിനും പുറത്തായി. മഹാരാഷ്ട്രയ്ക്ക് വേണ്ടി ശ്രീകാന്ത് മുണ്ഡേ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സായിഖ് അര്‍ധ സെഞ്ചുറി (76) നേടി.

Keywords: Maharashtra, News, National, Kerala, Cricket, Sports, Vijay Hazare Trophy, Wins, Loss, Vijay Hazare Trophy: Shaikh, Mundhe thrust Maharashtra into quarterfinals 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?