സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു
നെടുമ്പാശേരി: (www.kvartha.com 05.02.2018) സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുഹമ്മ അംബികാലയത്തില്‍ പൊന്നപ്പന്റെ ഭാര്യ അംബിക (65)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം.
സിംഗപ്പൂരില്‍ താമസിക്കുന്ന മക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു അംബിക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കാറില്‍ വീട്ടിലേക്ക് യാത്ര തിരിച്ച് വി.ഐ.പി റോഡില്‍ എത്തിയപ്പോഴേക്കും അംബികയ്ക്ക് അസഹ്യമായ നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. കാറില്‍ ബന്ധുക്കളായി മറ്റാരും ഉണ്ടായിരുന്നില്ല. നാട്ടില്‍ നിന്നും കൂട്ടികൊണ്ടുപോകാന്‍ വന്ന കാര്‍ ഡ്രൈവര്‍ തമ്പുരാന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഉടന്‍ തന്നെ അംബികയെ ദേശം സി.എ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം തന്നെ മരണം സംഭവിച്ചു. 12.45ന് നെടുമ്പാശേരിയിലെത്തിയ ടൈഗര്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്നു അംബിക. ചെക്കിംഗിന് ശേഷം പുറത്തിറങ്ങി ലെഗേജുകളും മറ്റും കാറില്‍ കയറ്റിയപ്പോഴൊന്നും ശാരീരിക അസ്വസ്ഥ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നു.
തമിഴ്‌നാട് പോലീസില്‍ നിന്നും സി.ഐയായി വിരമിച്ച പൊന്നപ്പന്‍ എസ്.എന്‍.ഡി.പി യോഗം മുഹമ്മ ആര്യക്കര ശാഖ പ്രസിഡന്റാണ്. ഇവരുടെ രണ്ട് പെണ്‍മക്കളും വിവാഹശേഷം കുടുംബ സമ്മേതം സിംഗപ്പൂരിലാണ്. ഡിസംബര്‍ 18നാണ് അംബിക മക്കളുടെ അടുത്തേക്ക് പോയത്. നെടുമ്പാശേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. മക്കള്‍: മജ്ഞു, രേഖ. മരുമക്കള്‍: മൂര്‍ത്തി, പ്രഭു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Housewife, returning from Singapore, dies after collapsing in car, Nedumbassery Airport, Kochi, Singapore, News, Obituary, Hospital, Treatment, Police, Dead Body, Kerala.

Powered by Info News For You

Comments
Post a Comment