കാസര്‍കോട്ടെ പോലീസിനെതിരെ സി പി എം നേതാവ് രംഗത്ത്
കാസര്‍കോട്:(www.kasargodvartha.com 13/02/2018) കാസര്‍കോട്ടെ പോലീസിനെതിരെ സി പി എം നേതാവ് രംഗത്ത്. സി പി എം കാസര്‍കോട് ഏരിയ കമ്മിറ്റി അംഗം കരീമിനാണ് പോലീസുകാരില്‍ നിന്നും മോശമായ പെരുമാറ്റമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നുള്ളിപ്പാടിയില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പോലിസുക്കാര്‍ അസഭ്യം പറഞ്ഞതായാണ് പരാതി. ഇതു സംബന്ധിച്ച് ഡി ജി പിക്കും കാസര്‍കോട് ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കിയതായി കരീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
താന്‍ സഞ്ചരിച്ച കാറിനെ ഒരു ഓട്ടോ റിക്ഷ ഓവര്‍ടേക്ക് ചെയ്തിരുന്നു പിന്നീട് ഈ ഓട്ടോയെ മറികടന്നപ്പോഴാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പോലീസുകാര്‍ അസഭ്യം പറയഞ്ഞത്. കാര്‍ നിര്‍ത്തി മാന്യമായി സംസാരിക്കണമെന്ന് പറഞ്ഞെങ്കിലും അസഭ്യ വര്‍ഷം തുടരുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ആളുകള്‍ കൂടി പോലീസിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ രംഗം വഷളാക്കേണ്ടെന്ന് കരുതി കാറുമായി അവിടെ നിന്നും പോവുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്നും കരീം വ്യക്തമാക്കി. പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ ഫേസ്ബുക്കിലും കരീം പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, CPM, Bike, Car, Autorikshaw, Complaint, Kareem, CPM leader complaint against Police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment