ഒരാഴ്ച കഴിഞ്ഞു; വെട്ടിമുറിച്ച് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല, രേഖാചിത്രം പുറത്തുവിട്ടു
ഹൈദരാബാദ്: (www.kvartha.com 04.02.2018) വെട്ടിമുറിച്ച് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. ജനുവരി 30ന് ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തെ ശ്രീറാം നഗറിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാത്തതിനെ തുടര്‍ന്ന് യുവതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. സൈബരാബാദ് പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് യുവതിയുടെ രേഖാചിത്രം തയാറാക്കിയത്.
തലയും കൈകാലുകളും ശരീരഭാഗവും വെട്ടിമുറിച്ച് രണ്ട് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് മസം ഗര്‍ഭിണിയായിരുന്നു യുവതി. അതുകൊണ്ട് തന്നെ യുവതിയുടെ വിശദാംശങ്ങള്‍ക്കായി സംസ്ഥാനത്തെ എല്ലാ ഗൈനക്കോളജി ഡോക്ടര്‍മാരുമായും സൈബരാബാദ് പോലീസ് ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട യുവതി ജനുവരി 28ന് ഗച്ചിബൗളിയിലെ ഉടുപ്പി ഹോട്ടലില്‍ എത്തിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അന്ന് തന്നെ ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം.
മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഗുണ്ടൂര്‍, ലത്തൂര്‍, ഇന്‍ഡോര്‍ എന്നിവടങ്ങില്‍ നിന്ന് വരുന്ന സ്‌പൈസസ് ഉല്‍പ്പന്നങ്ങളുടെ ചാക്കിനുള്ളിലാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട യുവതി റെസ്‌റ്റോറന്റിലോ ഹോട്ടലിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ ജോലി ചെയ്യുന്ന ആളാണെന്ന നിഗമനത്തിലാണ് പോലീസ്.
മരിക്കുന്നതിന് മുമ്പ് യുവതി ക്രൂരമര്‍ദ്ദനത്തിനിരയായതായി പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ഇടുപ്പെല്ലും വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. ഗര്‍ഭപാത്രവും പൊട്ടിയ നിലയിലാണ്. അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള യുവതിക്ക് മുപ്പത് വയസ് പ്രായം തോന്നിക്കുന്നു. മെറൂണ്‍ കുര്‍ത്തയും ചുവപ്പ് പൈജാമയുമാണ് മരിക്കുമ്പോഴുണ്ടായിരുന്ന വേഷം.
Keywords: India, National, News, Hyderabad, Murder, Dead Body, Crime, Hyderabad police release sketch of pregnant woman, whose body was dumped near IT hub

Powered by Info News For You

Comments
Post a Comment