എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു.

ബോവിക്കാനം: (www.evisionnews.co)എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു. ബാവിക്കര നുസ്രത്ത് നഗറിലെ പരേതനായ ബി.കെ.അബ്ദുല്ലയുടെ മകൻ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഖാലിദ് (37)  ആണ് മരിച്ചത് .ദേളിയിലെ ഭാര്യവീട്ടിൽനിന്നു ജോലി സ്ഥലത്തേക്ക്എത്തിച്ചേരാനായി ചെർക്കള അല്ലാമ ഇഖ്ബാൽനഗറിൽ ബസിറങ്ങി റോഡ്മുറിച്ച്കടക്കവെയാണ് ബദിയടുക്ക ഭാഗത്ത്  നിന്നും     കാസർകോട് ഭാഗത്തേക്ക് വന്ന KL 60 6730 നമ്പർ ടിപ്പർ ലോറിയിടിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ആസ്യയാണ് മാതാവ്.
മുഹമ്മദ്, അബ്ദുൾഖാദർ ഹാരിഫ് ,ബദ്റുദ്ധീൻ, സിദ്ധീഖ്, പരേതനായ ശാഫി, ജുവൈരിയ, മിസ്രിയ സഹോദരങ്ങളാണ്. റാബിയയാണ് ഭാര്യ. ആയിഷത്ത് ഷിഫാന ഏക മകളാണ്.കാസർകോട് താലൂക്ക് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബാവിക്കര ജമാ അത്ത് പള്ളിയിൽ വെള്ളിയാഴ്ച 5 മണിയോടെ ഖബറടക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?