സ്വന്തം വിവാഹ വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കി റിപ്പോര്‍ട്ടര്‍; ഒപ്പം ഭാര്യയുടെയും കുടുംബാംങ്ങളുടെയും അഭിമുഖവും

ഇസ്ലാമാബാദ്: (www.kvartha.com 06.02.2018) സ്വന്തം വിവാഹ വാര്‍ത്ത ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കി റിപ്പോര്‍ട്ടര്‍. ഒപ്പം ഭാര്യയുടെയും കുടുംബാംങ്ങളുടെയും അഭിമുഖവും സംപ്രേഷണം ചെയ്തു. വിശിഷ്ട വ്യക്തികളുടെയും താരങ്ങളുടെയും വിവാഹം തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കുന്ന കാലത്താണ് സ്വന്തം വിവാഹവാര്‍ത്ത തന്നെ റിപ്പോര്‍ട്ടര്‍ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത്.

'പാകിസ്ഥാന്‍ സിറ്റി 41' എന്ന പ്രദേശിക ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആയ ഹനാന്‍ ബുഖാരിയാണ് സ്വന്തം വിവാഹം ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത്. ഒപ്പം പിതാവ്, മാതാവ്, ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിവരുടെ അഭിമുഖവും അദ്ദേഹം ചാനലില്‍ കൊടുത്തു. 'ബ്രേക്കിംഗ് ന്യൂസ്' ചാനല്‍ പൂര്‍ണമായും സംപ്രേക്ഷണവും ചെയ്തു.

Pakistani journalist covers his wedding as breaking news for local channel; Interviews wife and family, Islamabad, News, Media, Reporter, Channel, Family, Marriage, Religion, World

ഇത്തരത്തില്‍ ബ്രേക്കിംഗ് നല്‍കാന്‍ ഒരു കാരണവുമുണ്ട്. ഹനാന്‍ ബുഖാരിയുടേത് പ്രണയ വിവാഹമായിരുന്നു . താന്‍ മാത്രമല്ല, കുടുംബം മുഴുവന്‍ തന്റെ വിവാഹത്തില്‍ സന്തോഷിക്കുന്നു എന്ന് പുറംലോകത്തെ അറിയിക്കുന്നതിനു വേണ്ടിയാണ് അയാള്‍ വിവാഹം ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത്.

വിവാഹം കഴിഞ്ഞശേഷം കുടുംബാംഗങ്ങളെ ഇന്റര്‍വ്യൂ ചെയ്ത ബുഹാരിയുടെ പ്രധാന ചോദ്യം' ഇപ്പോള്‍ എന്തു തോന്നുന്നു' എന്നതായിരുന്നു. മകന്റെ വിവാഹത്തില്‍ ദൈവത്തിന് നന്ദി പറയുന്നതായി പിതാവ് മറുപടിയും നല്‍കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistani journalist covers his wedding as breaking news for local channel; Interviews wife and family, Islamabad, News, Media, Reporter, Channel, Family, Marriage, Religion, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?