ജസ്റ്റിന്‍ ട്രുഡോവ് പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദിയും; വിവാദത്തില്‍ മൗനം പാലിച്ച് ട്രുഡോവ്
ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോവ് പങ്കെടുത്ത അത്താഴ വിരുന്നില്‍ ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. മുംബൈയിലാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് ജസ്റ്റിന്‍ ട്രുഡോവ്.
ഭീകര പ്രവര്‍ത്തന കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്പല്‍ അത് വല്‍ ആണ് അത്താഴ വിരുന്നില്‍ പങ്കെടുത്തത്. ജസ്റ്റിന്‍ ട്രുഡോവിന്റെ ഭാര്യ സോഫീ ട്രുഡോവിനൊപ്പം ജസ്പലിന്റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് കൂടാതെ കനേഡിയന്‍ മന്ത്രി അമര്‍ജീത് സോഹിക്കുമൊപ്പം ജസ്പല്‍ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഫെബ്രുവരി 22ന് നടക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്നും ജസ്പലിന്റെ പേര് വെട്ടിയിട്ടുണ്ട്. ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണര്‍ നദീര്‍ പട്ടേല്‍ ആണ് ജസ്പലിനെ വിരുന്നില്‍ പങ്കെടുക്കാനായി ക്ഷണിച്ചിരുന്നത്.
നിരോധിക്കപ്പെട്ട അന്താരാഷ്ട്ര ഭീകര സംഘടനയായ സിഖ് യൂത്ത് ഫെഡറേഷന്‍ അംഗമായിരുന്നു ജസ്പല്‍ അത് വല്‍. മുന്‍ ഇന്ത്യന്‍ മന്ത്രി മല്‍കിയാത് സിംഗ് സിദ്ധുവിന് നേര്‍ക്കുണ്ടായ വധശ്രമത്തില്‍ ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയിരുന്നു. 1986ല്‍ വങ്കോവര്‍ ഐലന്റില്‍ വെച്ചായിരുന്നു വധശ്രമം. സിദ്ധുവിന്റെ കാറിന് നേര്‍ക്ക് നിറയൊഴിച്ച നാലംഗ സംഘത്തില്‍ ഒരാള്‍ ആയിരുന്നു ജസ്പല്‍.
അതേസമയം വിവാദം സംബന്ധിച്ച് ജസ്റ്റിന്‍ ട്രുഡോവ് മൗനം പാലിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Jaspal Atwal was active in banned terrorist group international Sikh Youth Federation. He was convicted of the attempted murder of former Indian minister Malkiat Singh Sidhu on Vancouver Island in 1986. Atwal was one of the four men who ambushed and shot at Sidhu’s car.
Keywords: National, Canadian PM, Terrorist

Powered by Info News For You

Comments
Post a Comment