സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാനുള്ള നൂലാമാലകളെല്ലാം അവസാനിച്ചു; ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി:(www.kvartha.com 17/02/2018) സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാനുള്ള നൂലാമാലകളെല്ലാം അവസാനിച്ചു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചു. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരമാണ് റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നിലവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ടെത്തി ബുക്കിംഗ് സുപ്പര്‍വൈസറെയോ സ്‌റ്റേഷന്‍ മാസ്റ്ററെയോ കണ്ട ശേഷമാണ് സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇതിനായി യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക അപേക്ഷയും നല്‍കണം. ഇതിന് പകരം ബുക്കിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനാണ് റെയില്‍വേ നീക്കം.
ട്രാവല്‍ എജന്‍സികളാണ് പ്രധാനമായും സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ബുക്ക് ചെയ്യുമ്പോള്‍ കോച്ചൊന്നിന് 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Train, Railway station, Station master,Now, book coaches, special trains online

Powered by Info News For You

Comments
Post a Comment