കടിഞ്ഞൂല്‍ പ്രസവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതിക്ക് അമിത രക്തസ്രാവം; ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിന്റെ സമയോചിതമായ ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു
കാസര്‍കോട്: (www.kasargodvartha.com 28.02.2018) കടിഞ്ഞൂല്‍ പ്രസവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതിക്ക് അമിത രക്തസ്രാവം. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിക്ക് ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിന്റെ സമയോചിതമായ ഇടപെടലും പരിചരണവും മൂലമാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ആംബലുന്‍സ് ഡ്രൈവറുടെ സേവനവും യുവതിയുടെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകമായി.
ചെര്‍ക്കള പാടി അതൃക്കുഴി സ്വദേശിയും കാസര്‍കോട് ടൗണിലെ ഓട്ടോഡ്രൈവറുമായ അനീഷിന്റെ ഭാര്യ കൂഡലിലെ അശ്വതിയാണ് (21) മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലെ പ്രസവ ചികിത്സാ കേന്ദ്രത്തില്‍ ഐസിയുവില്‍ കഴിയുന്നത്. രോഗിയെ എത്തിക്കാന്‍ അല്‍പം വൈകിയിരുന്നുവെങ്കില്‍ സ്ഥിതി അപകടാവസ്ഥയിലാകുമായിരുന്നുവെന്നാണ് മംഗളൂരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ 10.15 മണിയോടെയാണ് അശ്വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വൈകിട്ട് മൂന്നു മണിയോടെ അമിത രക്തസ്രാവം ഉണ്ടായത്. ഗൈനക്കോളജിസ്റ്റ് ഡോ. ശോഭയാണ് അശ്വതിയെ ചികിത്സ നടത്തിവന്നിരുന്നത്. ശോഭ അവധിയിലായതോടെ ആശുപത്രിയിലെ നഴ്‌സുമാരാണ് പ്രസവപരിചരണം നടത്തിയത്.
രക്തം സ്രാവമുണ്ടായതോടെ ഓപ്പറേഷന്‍ തീയേറ്ററിലുണ്ടായിരുന്ന മറ്റൊരു ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ബിന്ദുവിനെ നഴ്‌സുമാര്‍ വിവരമറിയിക്കുകയായിരുന്നു. ബിന്ദു ഉടന്‍ തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അശ്വതിക്ക് പ്രാഥമിക ചികിത്സ നടത്തി. രക്തം വാര്‍ന്ന് അവശയായതോടെ അശ്വതിക്ക് രക്തം നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ബിന്ദു തന്നെ രോഗിയെ ആംബുലന്‍സില്‍ അനുഗമിച്ചു. ആംബുലന്‍സില്‍ വെച്ചു തന്നെ മംഗളൂരു ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി.
വൈകിട്ട് 3.45 മണിയോടെ പുറപ്പെട്ട ആംബുലന്‍സ് 4.25 മണിയോടെ മംഗളൂരു ആശുപത്രിയിലെത്തി. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം ഡോക്ടര്‍ ബിന്ദുവും ഐസിയുവില്‍ പ്രവേശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മുള്ളേരിയ അടുക്കത്തൊട്ടിയിലെ രാജുവാണ് വൈകിട്ട് തിരക്കേറ സമയത്ത് ആംബുലന്‍സ് ഓടിച്ച് വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചത്. ഐസിയുവിലുള്ള അശ്വതി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭര്‍ത്താവ് അനീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഉച്ചയ്ക്ക് അശ്വതി കഞ്ഞികുടിച്ചതായും ഭര്‍ത്താവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Woman, Doctor, hospital, General-hospital, Woman is critical after delivery; Doctor's Timely interaction saved Life
< !- START disable copy paste -->Keywords: Kasaragod, Kerala, news, Woman, Doctor, hospital, General-hospital, Woman is critical after delivery; Doctor's Timely interaction saved Life
Powered by Info News For You

Comments
Post a Comment