ബജറ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് കടുത്ത അവഗണന; പ്രഖ്യാപിച്ച മിക്ക പദ്ധതികള്‍ക്കും ഫണ്ട് നീക്കിവെച്ചില്ല, കാസര്‍കോട് മെഡിക്കല്‍ കോളജിനും ഫണ്ടില്ല

കാസര്‍കോട്: (www.kasargodvartha.com 02.02.2018) തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് കടുത്ത അവഗണന. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാര്യമായ പരിഗണന ജില്ലയ്ക്ക് ലഭിച്ചില്ല. കാസര്‍കോട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കാസര്‍കോട് പാക്കാജിന് 95 കോടി രൂപ നീക്കിവെച്ചതും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പുനരധിവാസ പദ്ധതികള്‍ക്കായി 50 കോടി രൂപ നീക്കിവെച്ചതുമാണ് എടുത്തുപറയേണ്ട പ്രധാന പരിഗണന.

കുറ്റിക്കോലില്‍ ഐടിഐ, ജില്ലയില്‍ കുടുംബശ്രീ ട്രെയിനിംഗ് സെന്റര്‍ എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം അഞ്ച് കുടുംബശ്രീ ട്രെയിനിംഗ് സെന്ററാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു കോടി രൂപ കാസര്‍കോട് ജില്ലയ്ക്ക് ലഭിക്കും. 11 മെഡിക്കല്‍ കോളജുകള്‍ക്കായി 207 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുകയില്‍ നിന്ന് കാസര്‍കോട് മെഡിക്കല്‍ കോളജിന് ഒരു രൂപ പോലും ലഭിക്കില്ലെന്നാണ് യുഡിഎഫിന്റെ എം എല്‍ എമാര്‍ പറയുന്നത്.

കാഞ്ഞങ്ങാട് കോടോംബേളൂര്‍ പഞ്ചായത്തില്‍ പുതുക്കൈയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി 113 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. ചീമേനിയില്‍ ഐടി പാര്‍ക്കിനായി 387 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കും. ജില്ലയ്ക്കായി വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലും ഷോര്‍ട്ട്‌സ് സ്‌റ്റേ ഹോമും പ്രഖ്യാപിച്ചിട്ടുണ്ട്. കിനാനൂര്‍ കരിന്തളത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്ഥാപിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ജില്ലയ്ക്ക് കാര്‍ഡിയോളജി യൂണിറ്റ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനൊന്നും തന്നെ കൃത്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ എം എല്‍ എമാര്‍ പറയുന്നത്.

കാസര്‍കോട് തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മുമ്പ് നടന്ന കാര്യമാണെന്നാണ് സ്ഥലം എം എല്‍ എ പറയുന്നത്. കാസര്‍കോട് ജില്ലയ്ക്ക് നിരാശയുണ്ടാക്കുന്നതാണ് ബജറ്റെന്ന് മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബജറ്റില്‍ മൊത്തം പദ്ധതി വിഹിതമായി 600 കോടിയോളം രൂപയാണ് ലഭിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

തീരദേശമേഖലയ്കായുള്ള രണ്ടായിരം കോടി രൂപയുടെ പാക്കേജും ജില്ലയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരാശ മാത്രം സമ്മാനിച്ച കേന്ദ്ര ബജറ്റിനു അടുത്ത ദിവസം തന്നെ വന്ന സംസ്ഥാന ബജറ്റ് ജില്ലയുടെ സ്വപ്‌നങ്ങള്‍ക്ക് ഏറെ നിറം പകരുന്നതാണെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 56.76 കോടി രൂപ ഇരകള്‍ക്ക് നല്‍കിയിരുന്നു. ഇതിനകം 90 കോടി രൂപ വിതരണംചെയ്തു. ദേശീയ മനുശ്യാവകാശ കമീഷന്‍ നിര്‍ദേശ പ്രകാരം ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കി തുടങ്ങിയ കേരള സര്‍ക്കാര്‍, ഇരകളുടെ സമഗ്രമായ പുനരധിവാസ പദ്ധതി കൂടി പരിഗണിച്ച് 487 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ട് വര്‍ഷമായിട്ടും ഒരുനടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

കാഞ്ഞങ്ങാട്ടും ചീമേനിയിലും വ്യവസായ പാര്‍ക്ക്, കിനാലൂര്‍-കരിന്തളം പഞ്ചായത്തില്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കാസര്‍കോട് കുടുംബശ്രീ ജില്ലാപരിശീലന കേന്ദ്രം, ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന് തുക, തീരദേശ ഗ്രാമത്തില്‍ ഒരു പൊതുകേന്ദ്രത്തില്‍ സൗജന്യ വൈഫൈ, കടല്‍ തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് മാറിത്താമസിക്കാന്‍ 10 ലക്ഷം, കാസര്‍കോട്   മത്സ്യബന്ധന തുറമുഖത്തിന് 59 കോടി രൂപയും മഞ്ചേശ്വരം തുറമുഖത്തിന് 31 കോടി രൂപയും നബാര്‍ഡില്‍ നിന്ന് വായ്പ ലഭ്യമാക്കും, എല്ലാ ജില്ലയിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, കുറ്റിക്കോലിലും പിലിക്കോടും ഗവ. ഐടിഐ ആരംഭിക്കും, ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പൊയ്യക്കര- ഇട്ടമ്മല്‍ റോഡിന് 12 കോടി രൂപ, രാജപുരം കല്ലപ്പള്ളി കോളനി റോഡിനും അഞ്ച് കോടി രൂപ എന്നിവയുടെ ബജറ്റിലെ പദ്ധതികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Budget, Medical College, Top-Headlines, Budget 2018; Kasaragod neglected
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?