സൗദി അറേബ്യയില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ഇനി പാകിസ്ഥാനില്‍ നിന്നുള്ള ഭിന്നലിംഗക്കാരും
ഇസ്‌ലാമാബാദ്: (www.kvartha.com 18/02/2018) സൗദി അറേബ്യയില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ഇനി പാകിസ്ഥാനില്‍ നിന്നുള്ള ഭിന്നലിംഗക്കാരും. 150 അംഗ ഭിന്നലിംഗ സംഘത്തെ മക്കയിലേക്ക് അയക്കാനാണ് പാക് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഐപിസി സിന്ധ് ബോയ്‌സ് സ്‌കൗട്ട്‌സ് കമീഷണര്‍ ആതിഫ് അമിന്‍ ഹുസൈന്‍ ഇക്കാര്യം അറിയിച്ചത്. എക്‌സ്പ്രസ് ട്രിബ്യൂണല്‍ ദിനപത്രത്തോടാണ് ആതിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശാരീരിക പരിശോധനയും പരീക്ഷയും വഴിയാണ് ഇവരുടെ തെരഞ്ഞെടുപ്പ്. യോഗ്യരായവര്‍ക്ക് മതകാര്യ വകുപ്പിന്റെ അംഗീകാരം നല്‍കും. എല്ലാ വര്‍ഷവും മൂന്നു പ്രവിശ്യകളില്‍ നിന്ന് രണ്ടോ മൂന്നോ ഭിന്നലിംഗക്കാരെ വീതമാവും സന്നദ്ധ സംഘത്തില്‍ ഉള്‍പ്പെടുത്തുക. ഇതുകൂടാതെ പഞ്ചാബ്, ഖൈബര്‍പഷ്തൂണ്‍, ബലൂചിസ്താന്‍ പ്രവിശ്യകളിലേക്കും തെരഞ്ഞെടുപ്പ് വ്യാപിപ്പിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഖമര്‍ നസീം അറിയിച്ചു.
ഭിന്നലിംഗ വിഭാഗക്കാരില്‍ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും സാമൂഹിക അംഗീകാരവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തന്നത്. സിന്ധ് പ്രവിശ്യയില്‍ 40 ഭിന്നലിംഗക്കാര്‍ ഇപ്പോള്‍ തന്നെ പാകിസ്താന്‍ ബോയ് സ്‌കൗട്ട്‌സ് അസോസിയേഷനില്‍ അംഗമായി കഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Islamabad, World, Haji, Saudi Arabia, Religion, Pakistan, In a First, Pakistan to Send Transgenders as Haj Volunteers to Saudi Arabia

Powered by Info News For You

Comments
Post a Comment