ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ വിലസിനടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമെന്ന് ചെന്നിത്തല
കോട്ടയം:(www.kvartha.com 17/02/2018) ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ വിലസിനടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടതില്‍ യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ ഇടപെടലുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
ജയിലിനുള്ളില്‍ ഇരുന്ന് ആസൂത്രണം നടത്തുന്നത് കൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത്. കൊലപാതകങ്ങളിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണം. ജനാധിപത്യ സംവിധാനത്തില്‍ സിപിഎം ഭീകര പാര്‍ട്ടിയായി മാറുന്നത് ആപത്ക്കരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇത്തരം കൊലപാതകങ്ങളെ എന്ത് വില കൊടുത്തും ചെറുക്കും. ഡമ്മി പ്രതികളെ അവതരിപ്പിക്കുന്നവരായി കേരളത്തിലെ പോലീസ് സംവിധാനം മാറി. കേരളത്തിലെ ജയിലുകള്‍ ഉത്തരേന്ത്യന്‍ ജയിലുകള്‍ക്ക് സമാനമാണ്. ജയില്‍ ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന് നടത്തുന്ന കൊലപാതകങ്ങര്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: News, Kottayam, Kerala, Ramesh Chennithala, Investigates, Police, Chief Minister, Shuhaib murder: Should inquire intervention of CM Office

Powered by Info News For You

Comments
Post a Comment