ജാനകി വധം; പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്; എഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കും, കവര്‍ച്ചയ്ക്കിടെ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത് ജാനകിയെ കൊല്ലാന്‍ കാരണമായതായി മൊഴി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.02.2018) പ്രമാദമായ പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസില്‍ പിടിയിലായ രണ്ടു പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കാഞ്ഞങ്ങാട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികളുടെ അറസ്റ്റ് വിവരം വെളിപ്പെടുത്തുക. ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കും.

ചീമേനിയിലെ വിശാഖ്, റിനേഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ കൊല നടത്തിയത് കവര്‍ച്ചയ്ക്കു വേണ്ടി തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി. പ്രതികളിൽ ഒരാളെ ജാനകി തിരിച്ചറിഞ്ഞതാണ് ഇവരെ കൊലപ്പെടുത്താന്‍ പ്രേരണയായത്. ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ സംഘം കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

അതേസമയം കേസിലെ മുഖ്യപ്രതിയായ അരുണ്‍ ഗള്‍ഫിലേക്ക് കടന്നതായി അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് സൂചിപ്പിച്ചു. നേരത്തെ നാട്ടുകാരായ യുവാക്കള്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി നാട്ടുകാരുമായി അന്വേഷണ സംഘം സംവാദവും സംഘടിപ്പിച്ചിരുന്നു. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ഇതോടെയാണ് ചില സൂചനകള്‍ പോലീസിന് രഹസ്യമായി ലഭിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Crime, Police, Investigation, Accuse, custody, Top-Headlines, Janaki murder; Accused's arrest on Thursday
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?