ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കുന്നു; ട്വിറ്ററിലൂടെ സഹായാഭ്യര്‍ത്ഥനയുമായി യുവതി
മുംബൈ: (www.kvartha.com 05.02.2018) ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ച് യുവതി രംഗത്ത്. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് യുവതി സഹായാഭ്യര്‍ത്ഥന നടത്തിയത്. മുംബൈയിലെ ഖര്‍ പ്രദേശവാസിയായ യുവതിയുടെ വീഡിയോ ചലച്ചിത്ര പ്രവര്‍ത്തകനായ അശോക് പണ്ഡിറ്റാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഓട്ടോ മൊബൈല്‍ ബിസിനസുകാരനാണ് യുവതിയുടെ ഭര്‍ത്താവ്.
ഭര്‍ത്താവ് തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നും, കുട്ടികളെ ഓര്‍ത്ത് മാത്രമാണ് താന്‍ ഇത്രയും കാലം പിടിച്ചു നിന്നതെന്നും യുവതി പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലാണ് ഭര്‍ത്താവിന്റെ പെരുമാറ്റം. അതിനാല്‍ എത്രയും വേഗം തന്നെ രക്ഷിക്കണമെന്നും യുവതി അപേക്ഷിക്കുന്നുണ്ട്. തനിക്ക് ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നാണ് യുവതി പറയുന്നത്. പോലീസിനോട് പരാതിപ്പെട്ടിട്ടും ഭര്‍ത്താവിനെതിരെ നടപടി എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.
മുംബൈയിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലായാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടക്കം മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇതില്‍ പെണ്‍കുട്ടി യുവതിക്കൊപ്പം 12-ാം നില ഫ് ളാറ്റിലാണ് താമസം. ഭര്‍ത്താവും രണ്ട് ആണ്‍മക്കളും 11-ാം നില ഫ് ളാറ്റിലുമാണ് താമസിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Mumbai woman pleads on Twitter seeking action against 'torture' by husband, Mumbai, News, Torture, Crime, Criminal Case, Police, Business Men, Threatened, Children, Video, National.
Kindly help me! Mumbai woman tortured by husband, seeks help from police#Mumbai @MumbaiPolice @CMOMaharashtra @ashokepandit https://t.co/KwwYz4TeWY— NewsX (@NewsX) February 5, 2018
Powered by Info News For You

Comments
Post a Comment