മുസ്ലിം ലീഗ് പ്രവര്‍ത്തകനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതിയായ യുവാവ് രണ്ടു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 19.02.2018) മുസ്ലിം ലീഗ് പ്രവര്‍ത്തകനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതിയായ യുവാവിനെ രണ്ടു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു. കോളിയടുക്കം ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഫായിസിനെ (25)യാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കോളിയടുക്കം എന്‍.എ മന്‍സിലില്‍ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ അര്‍ഷാദിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഫായിസ്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഫായിസിനെ രാഷ്ട്രീയ വിരോധം വെച്ച് എസ് ഡി പി ഐ പ്രവര്‍ത്തകനായ ഫായിസ് മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. 2016 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. പോലീസുകാരായ തോമസ്, ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ്ബ് ജയിലില്‍ പാര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, Youth, arrest, Muslim-league, Top-Headlines, Crime, Attack case accused arrested after 2 years
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?