പുറ്റടിയിലെ നവീകരിച്ച ഏലം ഇ - ലേലം ഉടന്‍ തുടങ്ങും

ഇടുക്കി: (www.kasargodvartha.com 08.02.2018) പുറ്റടിയിലുള്ള സ്‌പൈസസ് പാര്‍ക്കിലെ നവീകരിച്ച ഏലം ഇ - ലേലം ഉടന്‍ തുടങ്ങുമെന്ന് സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. സാങ്കേതിക വിദ്യ, കമ്പ്യൂട്ടര്‍ ശൃംഖല എന്നിവയുടെ നവീകരണം ദ്രുതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പിഴവുകള്‍ കണ്ടെത്തി പരിഹരിച്ച് ഇ - ലേലം സുഗമമായി പുനരാരംഭിക്കും.

ഇ - ലേല കേന്ദ്രത്തെക്കുറിച്ചുള്ള വ്യാജപ്രചരണം ഏല കര്‍ഷകര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. വ്യാജപ്രചരണത്തില്‍ വീണു പോകരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച സ്‌പൈസസ് ബോര്‍ഡ്, നവീകരണ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും പറഞ്ഞു.

Kerala, News, Idukki, E-auction, Cardamom, Puttadi, Spices Park, Auction Centre, Website, Cardamom e-auction at Puttady to be resumed soon

നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ പുറ്റടിയിലെ ലേലം ബോഡിനായ്ക്കന്നൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റിയിരിക്കുകയാണ്. ഏലത്തിന്റെ ലേലം മുടങ്ങാതിരിക്കുന്നതിനാണ് സ്‌പൈസസ് ബോര്‍ഡ് ഈ തീരുമാനമെടുത്തത്. ഏലത്തിന്റെ ലേലത്തില്‍ സുതാര്യത കൊണ്ടു വരുന്നതിനു വേണ്ടിയാണ് സ്‌പൈസസ് ബോര്‍ഡ് 2007ല്‍ പുറ്റടിയിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലും ഇ - ലേല കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

ബോഡിനായ്ക്കന്നൂരിലും പുറ്റടിയിലും ഒരേ ഇ - ലേല സോഫ്റ്റ് വെയര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പത്തുവര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പ്യൂട്ടര്‍ ടെര്‍മനിലുകളിലും ശൃംഖലയിലും പഴക്കം നേരിട്ടതിനാല്‍ പുറ്റടിയിലെ ഇലേലത്തിന് ഇടയ്ക്കിടെ തടസം നേരിട്ടിരുന്നു. തിരക്കു കാരണം പുറ്റടി കേന്ദ്രത്തില്‍ നവീകരണം നടത്താനായില്ല. ഇതാണ് ഈ ഘട്ടത്തില്‍ നവീകരണം അനിവാര്യമാക്കിയത്.

പുറ്റടി, ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലെ ലേല കേന്ദ്രത്തിലെ ഇലേലത്തിന്റെ തത്സമയ സംപ്രേഷണം വെബ്‌സൈറ്റ് വഴി നല്‍കുമെന്നും സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. ഇ - ലേല സോഫ്റ്റ്‌വെയര്‍, ടെര്‍മിനല്‍, കമ്പ്യൂട്ടര്‍ ശൃംഘല തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും സ്‌പൈസസ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ്.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Idukki, E-auction, Cardamom, Puttadi, Spices Park, Auction Centre, Website, Cardamom e-auction at Puttady to be resumed soon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?