കുട്ടികളുടെ പഠനം ആസൂത്രണം ചെയ്യാനുള്ള ആപ്പ് എത്തി

കൊച്ചി:(www.kvartha.com 05/02/2018) പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കാന്‍ സഹായിക്കുന്ന പുതിയ ആപ്പ് - എഡ്‌ഫോണ്‍ രംഗത്തെത്തി. എഡ്യുലോഞ്ച് സര്‍വീസസും കെ എസ് ഐ ഡി സിയും സംയുക്തമായി അവതരിപ്പിക്കുന്ന ആപ്പിന്റെ ലോഞ്ച് കെഎസ്‌ഐഡിസി എംഡി ഡോ എം ബീന ഐ എ എസ് നിര്‍വ്വഹിച്ചു.

ടൈമര്‍ ഉള്‍ക്കൊള്ളുന്ന ആപ്പായതിനാല്‍ വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനാവശ്യമായ സമയം ക്രമീകരിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും. റിവിഷന്‍ ആവശ്യമായി വരുമ്പോള്‍ പെട്ടെന്നു തന്നെ അതാത് അദ്ധ്യായത്തിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് റിവിഷന്‍ നടത്താനും സ്വന്തമായി ഓഡിയോ റെക്കോഡ് ചെയ്ത് പഠിക്കാനും ഇതില്‍ സൗകര്യമുണ്ട്.

News, Kochi, Kerala, Technology, Study, Subject, Headphone, Students studying scheduled app introduced

സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ ഡോ സിസ്റ്റര്‍ വിനീത, മെന്റര്‍ ഗുരു ഡയറക്ടര്‍ എസ് ആര്‍ നായര്‍, ചോയ്‌സ് സ്‌കൂള്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് രഞ്ജിത് ഫിലിപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Study, Subject, Headphone, Students studying scheduled app introduced



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?