പ്രവാസിയുടെ മരണം: പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.കൊല്ലം റൂറല്‍ എസ്.പി ,ജില്ലാ കളക്ടര്‍ എന്നിവര്‍ വിശദമായി അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അംഗം കെ.മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. കേസ് മാര്‍ച്ച് 20ന് കൊട്ടാരക്കരയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന് ( 64 ) വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത് . ഇളമ്ബല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപം വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മ്മിച്ച വര്‍ക്ക്ഷോപ്പ് ഷെഡ് നിലം നികത്തിയ സ്ഥലത്താണെന്ന പേരില്‍ കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കിയത് . സംഭവത്തില്‍ പ്രതികളാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Powered by Info News For You
Comments
Post a Comment