മുഖ്യമന്ത്രിക്ക് മറുപടികത്ത്; സംസ്ഥാനതലത്തില്‍ കാസര്‍കോട്ടെ സുബിന ജേതാവ്
കാസര്‍കോട്: (www.kasagodvartha.com 08.02.2018) ഹരിതകേരളം പരിസ്ഥിതി ജലസംരക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തിന് മറുപടി കത്ത് എഴുതിയ വിദ്യാര്‍ത്ഥികളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ജില്ലയ്ക്ക് ലഭിച്ചു. കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സുബിന എം ആണ് സംസ്ഥാനതല ജേതാവായത്. പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പഠിക്കുന്ന സുബിന തൊഴിലാളികളായ എം സുനില്‍കുമാറിന്റെയും സി വി ബിന്ദുവിന്റെയും മകളാണ്. പത്താംതരം വിദ്യാര്‍ത്ഥിയായ സുബിന്‍ സഹോദരനാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരിയ ജി എച്ച് എസ് എസിലെ അശ്വന്ത് അശോക് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി. യു പി വിഭാഗത്തില്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂളിലെ അഖില്‍ നമ്പ്യാര്‍ മൂന്നാം സമ്മാനത്തിനും ഓലാട്ട് കെകെഎന്‍എംഎ യു പി സ്‌കൂളിലെ ധനശ്രീ എ വി, നീലേശ്വരം ചാത്തമത്ത് എയുപി സ്‌കൂളിലെ കീര്‍ത്തന എസ് രാജീവ് എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിനും അര്‍ഹരായി. വിജയികള്‍ക്കുളള സമ്മാനവിതരണം ഈ മാസം 17 ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
Keywords: Kerala, kasaragod, Top-Headlines, news, Pinarayi-Vijayan, Minister, Student, Girl, Reply letter to CM, Subina Kasargod as a winner

Powered by Info News For You

Comments
Post a Comment