കോടതി കെട്ടിടത്തില്‍ കുഞ്ഞുങ്ങളുമൊത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ഗുമസ്തന്‍ രക്ഷപ്പെടുത്തി

ഹരിപ്പാട്: (www.kvartha.com 08.02.2018) പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് അലമുറയിട്ട് കോടതി കെട്ടിടത്തിന്റെ മുന്നാം നിലയില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയും കഞ്ഞുങ്ങളേയും അഭിഭാഷക ഗുമസ്തന്‍ രക്ഷിച്ചു. ഹരിപ്പാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമുച്ചയത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. തൃക്കുന്നപ്പുഴ കിഴക്കേകര അഞ്ചാം വാര്‍ഡില്‍ താമസക്കാരിയായ വീട്ടമ്മ തന്റെ നാലും ഒന്നരയും വയസുള്ള കുട്ടികളേയും കൊണ്ട് അലമുറയിട്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കയറി ചാടാന്‍ ശ്രമിച്ചു.

Alappuzha, Kerala, News, Court, Woman, Police, Suicide Attempt, Clerk rescued the woman who tried to commit suicide.


ഈ സമയം രണ്ടാം നിലയിലെ കോടതി വരാന്തയിലുണ്ടായിരുന്ന ഗുമസ്തന്‍ സുധീറാണ് കുട്ടികളെ പിടിച്ചു കൊണ്ട് സ്ത്രീയെ വിലക്കി ആത്മഹത്യാശ്രമം തടഞ്ഞത്. ഇതിനിടെ കോടതി ഡൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും എത്തി. യുവതിയെ പോലീസുകാര്‍ പീന്നീട് സ്‌റ്റേഷനിലേക്കു കൊണ്ടു പോയ ശേഷം വിട്ടയച്ചു. കോടതിക്കു തൊട്ടടുത്തുള്ള ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ വഴക്ക് സംബന്ധിച്ച പരാതിയുമായി യുവതിയും ഭര്‍ത്താവും കുഞ്ഞുങ്ങളുമായി രാവിലെ എത്തിയിരുന്നു. ഭര്‍ത്താവിനെ ചോദ്യം ചെയ്ത പോലീസ് പിന്നീട് വിട്ടയക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് യുവതി കുട്ടികളേയും കൊണ്ട് കോടതി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Court, Woman, Police, Suicide Attempt, Clerk rescued the woman who tried to commit suicide.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?