ഐ എസ് എല്‍ വേദിയില്‍ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം; മത്സരം കാണാനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെ മര്‍ദിച്ച് അവശനാക്കി
കൊച്ചി: (www.kvartha.com 24.02.2018) ഐ എസ് എല്‍ വേദിയായ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച നടന്ന ബ്ലാസ്‌റ്റേഴ്‌സ് - ചെന്നൈയിന്‍ കളി കാണാനെത്തിയ യുവാവിനെ അകാരണമായി സ്വകാര്യ സുരക്ഷാ കമ്പനിയിലെ ജീവനക്കാരന്‍ മര്‍ദിക്കുകയായിരുന്നു.
മര്‍ദിച്ച ജീവനക്കാരനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ച് അവശനാക്കിയത്. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് സുരക്ഷാ ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവാവിനെ പൊതിരെ തല്ലുകയുമായിരുന്നു. ഇയാളെ തടയാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടര്‍ന്നു. ഒടുവില്‍ പോലീസെത്തിയാണ് ഇയാളെ പിന്തിരിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man Beaten By Security Forces, Kochi, News, Video, Protection, Injured, Hospital, Treatment, Sports, Kerala.
Keywords: Man Beaten By Security Forces, Kochi, News, Video, Protection, Injured, Hospital, Treatment, Sports, Kerala.
Powered by Info News For You

Comments
Post a Comment